ചെങ്ങന്നൂര്‍ അസോസിയേഷന്‍ ഫിലഡല്‍ഫിയയില്‍ രൂപീകൃതമായി

ചെങ്ങന്നൂര്‍ അസോസിയേഷന്‍ ഫിലഡല്‍ഫിയയില്‍ രൂപീകൃതമായി


ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയുടെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന ചെങ്ങന്നൂര്‍ നിവാസികളുടെ ചെങ്ങന്നൂര്‍ അസോസിയേഷന്‍ രൂപീകൃതമായി.

ക്രൂസ്ടൗണിലുള്ള മയൂര റസ്റ്റോറന്റില്‍ വച്ച് ഷിബു വര്‍ഗീസ് കൊച്ചുമഠത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ താത്കാലിക കമ്മറ്റിക്ക് രൂപം കൊടുത്തു.

പ്രസിഡന്റ്: ജേക്കബ് ഫിലിപ്പ്, വൈസ് പ്രസിഡന്റ്: ബെന്നി മാത്യു, സെക്രട്ടറി: ഷിബു മാത്യു, ജോയിന്റ് സെക്രട്ടറി: അനില്‍ ബാബു, ട്രസ്റ്റി: ജോസ് സക്കറിയ, ജോയിന്റ് ട്രസ്റ്റി: ഉമ്മന്‍ മത്തായി.

കണ്‍വീനഴ്‌സ്: ജിജു ജോര്‍ജ്, ജോര്‍ജ് തടത്തില്‍, ഏഞ്ചലിന്‍  മാത്യു, കൊച്ചുകോശി ഉമ്മന്‍.

ഐ ടി കോര്‍ഡിനേറ്റര്‍സ്: ജോയല്‍ സതീഷ്, ജോയല്‍ ചാക്കോ, മാത്യുസ് ടി വര്‍ഗീസ്,

ലിസ തോമസ്, ലിന്‍സ് തോമസ്

അഡൈ്വസറി ബോര്‍ഡ് മെംബേഴ്‌സ്: ഡോ. സി സി ജോണ്‍, രാജു ശങ്കരത്തില്‍

ജൂണില്‍ വിപുലമായ മീറ്റിംഗ് വിളിച്ചു ചേര്‍ത്ത് നിലവിലെ കമ്മിറ്റി വിപുലപ്പെടുത്തുവനും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുവാനും യോഗം തീരുമാനമെടുത്തു.

സംഘടനയുടെ ഔപചാരിക ഉദ്്ഘാടനം ജൂണ്‍ 21ന് മയൂര ഹാളില്‍ നടത്തുവാനും തീരുമാനമെടുത്തു.