വയനാട് ദുരന്തത്തില്‍ കേരളത്തിന് 530 കോടി രൂപ നല്‍കിയെന്ന് അമിത് ഷാ

വയനാട് ദുരന്തത്തില്‍ കേരളത്തിന് 530 കോടി രൂപ നല്‍കിയെന്ന് അമിത് ഷാ


ന്യൂഡല്‍ഹി: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രം കേരളത്തിന് 530 കോടി രൂപ നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വയനാട് പുനരധിവാസത്തിന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 2,219 കോടി രൂപയാണെന്നും അതില്‍ 530 കോടി രൂപ ഇതുവരെ നല്‍കിയെന്നും അമിത് ഷാ പറഞ്ഞു.

നല്‍കിയ പണത്തില്‍ നിന്നും ഇപ്പോഴും 36 കോടി രൂപ കേരളം ചെലവഴിച്ചിട്ടില്ലെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. ദുരന്തസമയത്ത് കേരളത്തിലേക്ക് ആവശ്യമായ സഹായങ്ങള്‍ കേന്ദ്രം നല്‍കിയിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു.

പല സമയങ്ങളിലായി കേന്ദ്രം കേരളത്തിന് നല്‍കിയ സാമ്പത്തിക സഹായ കണക്കുകള്‍ അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു.

ഈ വിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ തുല്യ പരിഗണനയാണ് നല്‍കുന്നതെന്നും അമിത് ഷാ പറഞ്ഞു.