ജറുസലേം: ഗാസയിലെ ജനങ്ങള്‍ക്കുവേണ്ടി പോരാടുന്നുവെന്ന് അവകാശപ്പെടുന്ന ഹമാസിനെതിരെ ഇപ്പോള്‍ അവിടുത്തെ ജനങ്ങള്‍ തിരിഞ്ഞിരിക്കുകയാണ്. രണ്ടുദിവസത്തിലേറെയായി ആയിരക്കണക്കിനു ഗാസക്കാര്‍ ഹമാസിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി. യുദ്ധത്തോടും പട്ടിണിയോടും ഒരേപോലെ പൊരുതി തളര്‍ന്ന പാലസ്തീനികള്‍ തങ്ങളുടെ ദുരിതങ്ങള്‍ക്ക് ഒരു പ്രധാന കാരണം ഹമാസ് ആണെന്ന നിഗമനത്തിലാണ്. ബന്ദികളെ കൈമാറുന്നതിന് ഹമാസ് വരുത്തുന്ന കാലതാമസം ഇസ്രയേലിന്റെ കോപം പാലസ്തീനികള്‍ക്കെതിരെ ആളിക്കത്തുന്നതിന് ഇടയാക്കിയെന്നാണ് അവര്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ഹമാസിനോട് ഇപ്പോള്‍ ഗാസക്കാര്‍ക്ക് കടുത്ത ദേഷ്യമുണ്ട്, ആ കോപം പ്രതിഷേധ പ്രകടനങ്ങളായി നിരവധി പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്.
ബുധനാഴ്ച തുടര്‍ച്ചയായ രണ്ടാം ദിവസവും, ഗാസയിലെ ടി.എസ്.ആര്.പി.യിലെ നൂറുകണക്കിന് പലസ്തീനികള്‍ ഹമാസിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. ജനാധിപത്യ വിരുദ്ധമായി ഗാസയെ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് ഭരിക്കുകയും എതിര്‍പ്പുകള്‍ നിയന്ത്രിക്കുകയും ചെയ്ത ഭീകര സംഘടനയാണിത്.
ഒരു വര്‍ഷത്തിലേറെയായി തുടരുന്ന യുദ്ധത്തില്‍ തകര്‍ന്ന ഗാസയിലെ ആയിരക്കണക്കിന് പേര് പ്രതിഷേധങ്ങളില്‍ പങ്കെടുത്തു. 2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയില്‍ നടന്ന ഏറ്റവും വലിയ ഹമാസ് വിരുദ്ധ പ്രതിഷേധമാണ് ഇപ്പോള്‍ നടക്കുന്നത്. ഹമാസ് എത്രയും പെട്ടെന്ന് പാലസ്തീന്റെ അധികാരത്തില്‍ നിന്ന് പുറത്തുപോകണമെന്ന് വടക്കന്‍ ഗാസയിലെ തകര്‍ന്ന പട്ടണത്തിലെ പുരുഷന്മാരും സ്ത്രീകളും കടുത്ത സ്വരത്തില്‍ ആവശ്യപ്പെടുകയാണ്.
ഗാസയെയും അതിന്റെ കെട്ടിടങ്ങളെയും തുരങ്കങ്ങളെയും ജനങ്ങളെയും തന്ത്രപരമായ കവചങ്ങളാക്കി ഉപയോഗിക്കുന്ന ഹമാസിനെതിരെയുള്ള പുതുക്കിയ ഇസ്രയേല്‍ ആക്രമണം, ശാശ്വതമായ ഒരു വിജയത്തെക്കുറിച്ചുള്ള ഗാസക്കാരുടെ പ്രതീക്ഷകളെ തകര്‍ത്തിരിക്കണം. മരണത്തിലും നാശത്തിലും മടുത്ത ഗാസക്കാര്‍ ഇപ്പോള്‍ എല്ലാ വിയോജിപ്പുകളും അടിച്ചമര്‍ത്തുന്ന ഹമാസിനെ വെല്ലുവിളിക്കുകയാണ്. ഇസ്രായേലില്‍ നിന്ന് മാത്രമല്ല, സാധാരണ ഗാസക്കാരില്‍ നിന്നും ഹമാസ് ആക്രമണം നേരിടുകയാണ്.
ഇസ്രായേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്ലംഘിക്കപ്പെട്ടതോടെയാണ് നഷ്ടങ്ങളും നിരാശയും നിറഞ്ഞ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഗാസയിലെ യുദ്ധത്തില്‍ ഇതുവരെ 50,000 കടന്നു എന്നതും ഞെട്ടലുളവാക്കുന്നതാണ്.
'ജനങ്ങള്‍ക്ക് യുദ്ധം വേണ്ട. ജനങ്ങള്‍ക്ക് ഹമാസിനെ വേണ്ട' എന്ന മുദ്രാവാക്യങ്ങളാണ് തെരുവുകളില്‍ നിന്ന് ഉയരുന്നത്.
വര്‍ദ്ധിച്ചുവരുന്ന പൊതുജന പ്രതിഷേധങ്ങളോട് ഹമാസ് വ്യാഴാഴ്ച പ്രതികരിച്ചു. പ്രകടനങ്ങള്‍ ഹമാസിനോ , ഗാസ മുനമ്പിലെ ഭരണകൂടത്തിനോ എതിരല്ല എന്നും മറിച്ച് ഇസ്രയേലിനെയും ഇപ്പോള്‍ നടക്കുന്ന യുദ്ധത്തെയും ലക്ഷ്യം വച്ചുള്ളതാണെന്നും ഹമാസ് പറഞ്ഞതായി 'ടൈംസ് ഓഫ് ഇസ്രായേല്‍' റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ 'ഹമാസ് പുറത്തുകടക്കുക!', 'ഹമാസ് ഭീകരര്‍' തുടങ്ങിയ ഹമാസ് വിരുദ്ധ മുദ്രാവാക്യങ്ങളാണ് പ്രകടനക്കാര്‍ ഉയര്‍ത്തുന്നത്. ചൊവ്വാഴ്ച ഗാസ നിവാസികള്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ എന്‍ക്ലേവിലെ ബെയ്ത് ലാഹിയയില്‍ നിന്നാണ് ആരംഭിച്ചത്ു. ബുധനാഴ്ച വരെ നീണ്ടുനിന്ന പ്രതിഷേധങ്ങള്‍, എന്‍ക്ലേവില്‍ വര്‍ദ്ധിച്ചുവരുന്ന മാനുഷിക പ്രതിസന്ധിക്കിടയില്‍ ഹമാസിന്റെ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച ഗാസക്കാരുടെ പൊതുവികാരത്തില്‍ ഉണ്ടായ വലിയ മാറ്റത്തിന്റെ തെളിവാണ്.
ചൊവ്വാഴ്ച വടക്കന്‍ ഗാസയില്‍ പ്രകടനങ്ങള്‍ സ്വയമേവ ആരംഭിക്കുകയായിരുന്നു. നൂറുകണക്കിന് പേര് ബീത് ലാഹിയയിലും ദെയ്ര് അല്‍ബലയിലും തങ്ങളുടെ രോഷം പ്രകടിപ്പിക്കാന്‍ ഒത്തുകൂടി. ബുധനാഴ്ചയോടെ, പ്രതിഷേധങ്ങള്‍ വളരുകയും കൂടുതല്‍ സംഘടിതമാവുകയും ചെയ്തു, ദെയ്ര് അല്‍ബലയില്‍ മാത്രം 300 ഓളം പേര് 'ഹമാസ് പുറത്തുകടക്കുക! ഹമാസ് ഭീകരതയാണ് ' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
'ഞങ്ങളുടെ കുട്ടികള്‍ കൊല്ലപ്പെട്ടു. ഞങ്ങളുടെ വീടുകള്‍ നശിപ്പിക്കപ്പെട്ടു' -എന്ന യുദ്ധത്തിനെതിരെ, ഹമാസിനെതിരെ, പലസ്തീന് രാഷ്ട്രീയ വിഭാഗങ്ങള്‍ക്കെതിരെ, ഇറാഖിനെതിരെ, ലോകത്തിന്റെ നിശബ്ദതയ്ക്കെതിരെ നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ഗാസക്കാരനായ അബേദ് റദ്വാന് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
ഡസന്‍ കണക്കിന് ഗാസ നിവാസികളുമായി ആരംഭിച്ച പ്രതിഷേധ പ്രകടനം ചൊവ്വാഴ്ച ആയിരക്കണക്കിന് പേര് പങ്കെടുത്ത വന്‍ പ്രതിഷേധമായി വളര്‍ന്നു.
'അവര്‍ നിവാസികളെ മുയലുകളാക്കി, ഇപ്പോള്‍ അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തതിനാല്‍ അവര്‍ ഭയത്തില്‍ നിന്ന് മുക്തരായിരിക്കുന്നു,' ഗാസക്കാരനായ സാമി ഉബയേദ് ഇസ്രയേലിന്റെ വൈഎന്ടി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
'ഉന്മൂലനം നേരിടുന്നവര്‍, യുദ്ധത്തിനും നാശത്തിനുമെതിരെ നയിക്കുന്ന പ്രകടനങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി' ഹമാസ് ഉദ്യോഗസ്ഥനായ ബാസെം നയിം ഖത്തര്‍ ചാനലായ അല്അറബിയോട് പറഞ്ഞു. ഗാസയിലെ പ്രതിഷേധങ്ങള്‍ ഹമാസിന് എതിരെയല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഗാസയില്കൊല്ലപ്പെട്ടത് 50,000 പേര്; ഗുരുതര പ്രതിസന്ധി പ്രതിഷേധമായി
യുദ്ധത്തിനും നാശത്തിനും എതിരെ മാത്രമാണ് പ്രതിഷേധങ്ങള്‍ നടക്കുന്നതെന്ന ഹമാസിന്റെ അവകാശവാദം, ചില റാലികളില്‍ അവര്‍ക്കെതിരെ മുഴങ്ങുന്ന മുദ്രാവാക്യങ്ങളുമായി് പൊരുത്തപ്പെടാത്തതാണ്.
തിരഞ്ഞെടുപ്പുകളില്ലാതെ തുടരുന്ന ഹമാസിന്റെ ഭരണത്തോടുള്ള ഗാസക്കാരുടെ അതൃപ്തിയെയാണ് ഇപ്പോള്‍ ശക്തമായ ഹമാസ് വിരുദ്ധ തരംഗം സൂചിപ്പിക്കുന്നത്.
1980 കളുടെ അവസാനത്തില്‍ സ്ഥാപിതമായ ഹമാസ്, മുസ്ലീം ബ്രദര്‍ഹുഡിന്റെ ഒരു ശാഖയായിരുന്നു. പലസ്തീന് ലിബറേഷന്‍ ഓര്ഗനൈസേഷന് (പിഎല്‍ഒ), ഓസ്ലോ കരാറുകള്‍ക്കായി സിറിയയുമായി ചര്‍ച്ച നടത്തിയ ഫത്ത എന്നിവയില്‍ നിന്ന് വ്യത്യസ്തമായി, ഹമാസ് എല്ലാവിധത്തിലുമുള്ള സമാധാന കരാറുകളെ എതിര്‍ക്കുകയാണ്.
2006 ലെ പലസ്തീന് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷമാണ് ഹമാസ് ഗാസയില്‍ അധികാരത്തില്‍ വന്നത്. തുടര്‍ന്ന് 2007 ല്‍, ഒരു ചെറിയ അക്രമാസക്തമായ ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന്, എതിരാളിയായ ഫത്ത പാട്രിയെ പുറത്താക്കി. ഇപ്പോള്‍, മറ്റൊരു പലസ്തീന് പ്രദേശമായ വെസ്റ്റ് ബാങ്കിനെ മാത്രമാണ് ഫത്ത ഭരിക്കുന്നത്. അതേസമയം ഗാസ മുനമ്പില്‍ അവശേഷിക്കുന്ന പ്രദേശങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം ഹമാസ് ഏറ്റെടുത്തു.
കഴിഞ്ഞയാഴ്ച സിറിയയും ഹമാസും തമ്മിലുള്ള രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ കരാര്‍ തകരുകയും ഇസ്രായേല്കടുത്ത ആക്രമണങ്ങള്‍ ആരംഭിക്കുകയും ചെയ്തതിനു ശേഷമാണ് ഗാസയില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്.
ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2023 ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ഗാസയില്‍ ആരംഭിച്ച പ്രത്യാക്രമണത്തില്‍ ഞായറാഴ്ച വരെ 50,021 പേര് കൊല്ലപ്പെട്ടിട്ടുണ്ട്. 113,274 പേര്‍ക്ക് പരിക്കേറ്റതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
മാര്‍ച്ച് 18 ന് ഇസ്രായേല്‍ വ്യോമ, കര പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിനുശേഷം 730 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രണത്തിലുള്ള മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
ആളുകളുടെ മരണത്തിന് പുറമേ, ഗാസ എന്‍ക്ലേവില്‍ ഭൗതിക നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്, ഓരോ പട്ടണവും തകര്‍ന്നു. 2024 ജനുവരി വരെ ഗാസയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് 18.5 ബില്യണ്‍ യുഎസ് ഡോളറിന്റെ നാശനഷ്ടമുണ്ടായതായി യുഎന്‍ ലോകബാങ്ക് റിപ്പോര്‍ട്ട് ചെയ്തു.
20 ദശലക്ഷത്തിലധികം ഗാസക്കാര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടതായി യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം അഭിപ്രായപ്പെട്ടു. ഈ മാസം ഇസ്രയേല്‍ ഉപരോധം കര്‍ശനമാക്കിയതിനുശേഷം ഒരു സഹായവും എന്‍ക്ലേവില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.
2023 ഒക്ടോബര്‍ 7ന് ഹമാസ് ഭീകരര്‍ ഇസ്രായേലില്‍ കടന്നുകയറി നടത്തിയ ആക്രമണത്തില്‍ 1,000ത്തിലധികം പേര് കൊല്ലപ്പെട്ടിരുന്നു. 250 പേരെ ഹമാസ് ബന്ദികളാക്കി, അതില്‍ 59 പേര് ഇപ്പോഴും തടവിലാണ്, 35 പേര് മരിച്ചതായി കരുതപ്പെടുന്നു.
ആയിരക്കണക്കിന് ഗാസ നിവാസികള്‍ ഹമാസിനെതിരെ; അപൂര്‍വ പ്രതിഷേധത്തിനു പിന്നില്‍ എന്ത് ?
