വിസ്കോൺസിൻ സുപ്രീംകോടതി തെരഞ്ഞെടുപ്പിൽ ട്രംപും ഇലോൺമസ്‌കും പിന്തുണച്ച സ്ഥാനാർത്ഥി പരാജയപ്പെട്ടു

വിസ്കോൺസിൻ സുപ്രീംകോടതി തെരഞ്ഞെടുപ്പിൽ ട്രംപും ഇലോൺമസ്‌കും പിന്തുണച്ച സ്ഥാനാർത്ഥി പരാജയപ്പെട്ടു


വാഷിംഗ്ടൺ: വിസ്കോൺസിൻ സുപ്രീംകോടതി തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപും കാര്യക്ഷമതാവകുപ്പിന്റെ തലവൻ ഇലോൺമസ്‌കും പിന്തുണച്ച സ്ഥാനാർത്ഥി പരാജയപ്പെട്ടു.
ഇരുവരും പിന്തുണച്ച സ്ഥാനാർഥി വൗകെഷയിൽ നിന്നുള്ള ജഡ്ജി ബ്രാഡ് ഷിമെല്ലിനെ തോൽപിച്ച് ലിബറൽ സ്ഥാനാർഥി സൂസൻ ക്രോഫോഡ് ആണ് വിസ്‌കോൺസിൻ സുപ്രീംകോടതി തെരഞ്ഞെടുപ്പിൽ വിജയിച്ചത്.

 ഡാനെയിൽ നിന്നുള്ള ജഡ്ജിയായ ക്രോഫോഡ് ഗർഭഛിദ്രം, മനുഷ്യാവകാശങ്ങൾ, വോട്ടർ ഐ.ഡി നിയമങ്ങൾ എന്നിവയിലൂടെയുള്ള നിയമപോരാട്ടങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. തെരഞ്ഞെടുപ്പ് ട്രംപിന്റേയും മസ്‌കിന്റേയും നയങ്ങളുടെ വിലയിരുത്തലാവുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

ഷിമെല്ല റിപബ്ലിക്കൻ അറ്റോണി ജനറലും വൗകേഷയിൽ കൺസെർവേറ്റീവ് ജഡ്ജിയുമായിരുന്നു. ഇലോൺ മസ്‌ക് വൻ തുകയാണ് ഷിമെല്ലിന്റെ വിജയത്തിനായി മുടക്കിയത്. അമേരിക്കൻ ജുഡീഷ്യൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം മുടക്കിയ തെരഞ്ഞെടുപ്പുകളിലൊന്നാണ് കടന്നുപോകുന്നത്.

ജനാധിപത്യത്തിന് നേരെയുള്ള ആക്രമണത്തെ വിസ്‌കോൺസിൻ പ്രതിരോധിച്ചുവെന്നായിരുന്നു വിജയത്തിന് പിന്നാലെയുള്ള സൂസൻ ക്രോഫോഡിന്റെ പ്രതികരണം. നമ്മുടെ കോടതികൾ വിൽക്കാനുള്ളതല്ലെന്നും നീതിക്ക് വിലയുണ്ടെന്നുമാണ് വിസ്‌കോൺസിൻ വിളിച്ച് പറയുന്നതെന്നും സൂസൻ ക്രോഫോഡ് പ്രതികരിച്ചു.

കൺസർവേറ്റീവ് സ്ഥാനാർത്ഥിക്കു വോട്ടുചെയ്യുന്നവർക്ക് ഒരുമില്യൻ ഡോളർ സമ്മാനമായി നൽകുന്ന ഒരു പരിപാടിയും ഇലോൺമസ്‌ക് സംഘടിപ്പിച്ചിരുന്നു.
സമ്മാനത്തുക നൽകുന്നത് തടയണമെന്ന വിസ്‌കോൺസിൻ അറ്റോർണി ജനറൽ ജോഷ് കൗളിന്റെ കേസ് വിസ്‌കോൺസിൻ സുപ്രീം കോടതി ഞായറാഴ്ച രാത്രി തള്ളിക്കളഞ്ഞിരുന്നു.

കൺസർവേറ്റീവ് സ്ഥാനാർത്ഥി ബ്രാഡ് ഷിമലിനെ പിന്തുണയ്ക്കുന്ന പരിപാടി ആരംഭിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് ഉത്തരവ് വന്നത്.


ഇതുവരെ, മസ്‌കുമായി സഖ്യത്തിലായ രണ്ട് രാഷ്ട്രീയ ഗ്രൂപ്പുകൾ  അമേരിക്ക പിഎസി, ബിൽഡിംഗ് അമേരിക്കാസ് ഫ്യൂച്ചർ  ഓപ്പൺ സീറ്റിനായി ഷിമെലിനെ പിന്തുണയ്ക്കുന്നതിനായി ഏകദേശം 20 മില്യൺ ഡോളർ ചെലവഴിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ  പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വിജയസാധ്യത വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സ്വിംഗ് സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് വാഗ്ദാനം ചെയ്ത വിവാദമായ 1 മില്യൺ ഡോളർ സ്വീപ്പ്‌സ്‌റ്റേക്കുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾക്കായി, ലോകത്തിലെ ഏറ്റവും ധനികനായ ഇലോൺ മസ്‌ക് മുൻകാലങ്ങളിൽ പണം വാരിക്കോരി ചെലവഴിച്ചിട്ടുണ്ട്.