ഷിക്കാഗോ:ഷിക്കാഗോ മലയാളി അസോസിയേഷന്റെആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച'ഫീഡ് മൈ സ്റ്റാര്‍വിങ്ചില്‍ഡ്രന്‍' ചാരിറ്റി പ്രവര്‍ത്തനം ശ്രദ്ധേയമായി. ഷാംബര്‍ഗിലെ വില്ലി ഫാംകോര്‍ട്ടില്‍ ഫീഡ് മൈ സ്റ്റാര്‍വിങ്ചില്‍ഡ്രന്‍ സംഘടനയുമായിസഹകരിച്ച് സംഘടിപ്പിച്ചഫുഡ്പാക്കിംഗ് പരിപാടിയില്‍ അസോസിയേഷന്‍അംഗങ്ങളും സന്നദ്ധപ്രവര്‍ത്തകരുംഉള്‍പ്പെടെ നിരവധി പേര്‍ആവേശപൂര്‍വം പങ്കെടുത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍പട്ടിണിയും പോഷകാഹാരക്കുറവുംഅനുഭവിക്കുന്ന കുട്ടികള്‍ക്ക്പോഷകസമൃദ്ധമായ ഭക്ഷണപ്പൊതികള്‍തയ്യാറാക്കി എത്തിക്കുകഎന്ന മഹത്തായ ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നിശ്ചിത mമയത്തിനുള്ളില്‍നൂറുകണക്കിന് ഭക്ഷ്യപ്പൊതികള്‍തയ്യാറാക്കുന്നതില്‍ സന്നദ്ധപ്രവര്‍ത്തകര്‍ഒരുമയോടെയും ആത്മാര്‍ഥതയോടെയും പ്രവര്‍ത്തിച്ചത്പരിപാടിയുടെ പ്രത്യേകതയായി.
ഷിക്കാഗോ മലയാളി അസോസിയേഷന്‍പ്രസിഡന്റ്ജോസ് മണക്കാട്ട്, ചാരിറ്റി ചെയര്‍പേഴ്‌സണ്‍ജെസ്സി റിന്‍സി, കോ-ഓര്‍ഡിനേറ്റര്‍മാരായജോണ്‍സന്‍ കണ്ണൂക്കാടന്‍,വര്‍ഗീസ് തോമസ്,ഫിലിപ്പ് പുത്തന്‍പുരയില്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായഷൈനി ഹരിദാസ്,ജോജോ വെങ്ങാന്തറ,ജിനോയ് മാത്യുഎന്നിവരുടെ നേതൃത്വത്തില്‍പരിപാടി വിജയകരമായി നടന്നു.എലീനോര്‍ വെങ്ങാന്തറ,സുനി വെട്ടിക്കല്‍,സൂസി തോമസ്,പോള്‍ റിന്‍സി,ജോയ്‌സ് ചെറിയാന്‍,അമല്‍ ജോര്‍ജ്,സാക് മണക്കാട്ട്എന്നിവരും സജീവമായി പങ്കെടുത്ത്പരിപാടിക്ക് മികച്ച പിന്തുണനല്‍കി.
സമൂഹത്തോടുള്ള പ്രതിബദ്ധതയുംമാനവിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നസേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഷിക്കാഗോമലയാളി അസോസിയേഷന്‍ തുടര്‍ന്നുംപ്രാധാന്യം നല്‍കുമെന്ന് പ്രസിഡന്റ്ജോസ് മണക്കാട്ടുംചാരിറ്റി ചെയര്‍പേഴ്‌സണ്‍ജെസ്സി റിന്‍സിയുംഅറിയിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍കൂടുതല്‍ അംഗങ്ങളെയും യുവജനങ്ങളെയും പങ്കാളികളാക്കിക്കൊണ്ട്ഇത്തരം പദ്ധതികള്‍ വിപുലപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
