ഷിക്കാഗോ: മാര്‍ തോമ ശ്ലീഹായുടെ തിരുശേഷിപ്പു സൂക്ഷിക്കാന്‍ അനുഗ്രഹം ലഭിച്ചിട്ടുള്ള ദൈവാലയങ്ങളില്‍ ഒന്നായ ഷിക്കാഗോ മാര്‍ തോമ ശ്ലീഹ കത്തീഡ്രല്‍ ദേവാലയത്തില്‍ 2025 ലെ ദുക്‌റാന തിരുന്നാളിന് ജൂണ്‍ 29 നു കൊടികയറി. ഈ വര്‍ഷത്തെ തിരുന്നാള്‍ സീനിയര്‍സ് ആന്‍ഡ് പയനിയേര്‍സിന്റെ നേതൃത്വത്തില്‍ ആണ് നടത്തപ്പെടുന്നത്. ജൂബിലി വര്‍ഷത്തോടനുബന്ധിച്ചുള്ള ഈ വര്‍ഷത്തെ തിരുന്നാള്‍ വളരെയധികം സവിശേഷതകളുള്ളതാണ്.
തിരുനാള്‍ ദിനങ്ങളില്‍ വിശുദ്ധ കുര്‍ബാനയോടൊപ്പം, നൊവേനയും കത്തീഡ്രലിലെ ഓരോ വാര്‍ഡുകളെയും പ്രത്യേകം അനുസ്മരിച്ചു കൊണ്ടു നടത്തപ്പെടുന്നു. ജൂലൈ രണ്ടിന് സീനിയേര്‍സ് അപ്രീസിയേഷന്‍ ഡേ ആയി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ജൂലൈ 4 നു വിശുദ്ധ കുര്‍ബാനക്ക് ശേഷം കത്തിഡ്രല്‍ കള്‍ച്ചറല്‍ അക്കാദമിയുടെ നേതൃത്ത്വത്തില്‍ വിവിധയിനം പരിപാടികള്‍ സംഘടിപ്പിച്ചുണ്ട്. ജൂലൈ 5ന് ഇംഗ്ലിഷ് റാസ കുര്‍ബാനയും തുടര്‍ന്ന് ഇടവകാംഗങ്ങള്‍ ചേര്‍ന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചു കൊണ്ട് പ്രസുദേന്തി നൈറ്റ് ആഘോഷിക്കും. ജൂലൈ 6 ന് തിരുന്നാള്‍ ദിവസത്തില്‍ ആഘോഷമായ പാട്ടു കുര്‍ബാനയും പ്രൊസഷനും തുടര്‍ന്ന് കിച്ചന്‍ ഡോണ്‍സിന്റെ നേതൃത്ത്വത്തിള്‍ വോളന്റീര്‍സ് ഒരുക്കുന്ന സ്‌നേഹവിരുന്ന് ഉണ്ടായിരിക്കും.
ഇടവക വികാരി റവ. ഫാദര്‍ തോമസ് കടുകാപ്പിള്ളിലും അസിസ്റ്റന്റ് വികാരി റവ. ഫാദര്‍ ജോയല്‍ പയസുമാണ് തിരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്ത്വം വഹിക്കുന്നത്. തിരുന്നാള്‍ ജനറല്‍ കോര്‍ഡിനറ്റര്‍ സണ്ണി ചിറയില്‍, സഹ കോര്‍ഡിനേറ്റര്‍മാരായ ജോര്‍ജ് കൊട്ടുകാപ്പള്ളി, പി.ഡി തോമസ് പുതുക്കുളം, പോള്‍ വടകര എന്നിവരോടൊപ്പം വളരെയധികം വോളന്റീയേഴ്‌സും തിരുന്നാള്‍ മനോഹരമാക്കിത്തീര്‍ക്കാന്‍ ആഴ്ചകളായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കൈക്കാരന്‍മാരായ സന്തോഷ് കാട്ടൂക്കാരന്‍, ബോബി ചിറയില്‍, വിവിഷ് ജേക്കബ്, ബിജി സി. മാണി, ഡേവിഡ് ജോസഫ്, ഷാരോണ്‍ തോമസ് എന്നിവരും ഒപ്പമുണ്ട്.
ഷിക്കാഗോ മാര്‍ തോമ ശ്ലീഹ കത്തീഡ്രല്‍ ദേവാലയം-ദുക്‌റാന തിരുന്നാള്‍ 2025
