ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിനു പുതിയ പാരീഷ് എക്‌സിക്യൂട്ടീവ്

ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിനു പുതിയ പാരീഷ് എക്‌സിക്യൂട്ടീവ്


ഷിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ 2026- 27 വര്‍ഷത്തേക്കുള്ള ട്രസ്റ്റിമാരെയും മറ്റ് എക്‌സിക്യൂട്ടീവ്  അംഗങ്ങളെയും തിരഞ്ഞെടുത്തു.

സേവ്യര്‍ നടുപറമ്പില്‍, സണ്ണി കണ്ണാല, ജോബി പോളക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകന്‍ (യൂത്ത് ട്രസ്റ്റി) എന്നിവരാണ് പുതിയ കൈക്കാരന്മാര്‍. സണ്ണി മേലേടം പാരീഷ്  സെക്രട്ടറി ആയും സി ശാലോം പാരീഷ് ഓഫീസ് സെക്രട്ടറി ആയും ജെയിംസ് മന്നാകുളം അക്കൗണ്ടന്റ് ആയും തുടരും.

റോയി ചേലമലയില്‍ ആണ് പുതിയ പബ്ലിക് റിലേഷന്‍ ഓഫീസര്‍.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റിമാരെ അഭിനന്ദിച്ചുകൊണ്ട് ഇടവകയുടെ സമഗ്ര പുരോഗതിക്കായി പുതിയ ഭാരവാഹികള്‍ക്ക് എല്ലാ ആശംസകളും ഇടവകയുടെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ മാധ്യസ്ഥവും നേരുന്നതായി വികാരി ഫാ. സിജു മുടക്കോടിലും അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയിലും അറിയിച്ചു.

പരിചയസമ്പത്തും യുവശക്തിയും ഏകോപിപ്പിക്കുന്ന ഈ പുതിയ എക്‌സിക്യൂട്ടീവിനെ പാരീഷ് കൗണ്‍സില്‍ ഒന്നടങ്കം അനുമോദിച്ചു.