മസ്‌ക്വിറ്റ് (ഡാലസ്): സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചില്‍ കുടുംബ ഞായറും മുതിര്‍ന്ന പൗരന്മാരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. കുടുംബ ഞായറോടനുബന്ധിച്ചു നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന പൊതുചടങ്ങില്‍ ആണ് കുടുംബ ഞായറും മുതിര്‍ന്ന പൗരന്മാരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചത്. രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് വെരി റവ. ഡോ. കെ വൈ ജേക്കബ് നേതൃത്വം നല്‍കി. മനു അച്ചന്‍, ഷൈജു സി ജോയ് അച്ചന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ഈ വര്‍ഷത്തെ കര്‍ഷക അവാര്‍ഡിന് അര്‍ഹരായ ആറു പേരില്‍ നിന്നും തിരഞ്ഞെടുത്ത ഉമ്മന്‍ അബ്രഹാമിനെ ജേക്കബ് അച്ചന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ആനി വര്‍ഗീസ്, എലിസബത്ത് സ്രാമ്പിക്കല്‍ ചെറിയാന്‍, ജോര്‍ജ് ഐപ്പ്, എലിസബത് ഐപ്പ്, ജോയ് ജേക്കബ്, പി പി ചെറിയാന്‍, സണ്ണി ജേക്കബ് എന്നീ മുതിര്‍ന്ന പൗരന്മാരെയാണ് ഇടവക ആദരിച്ചത്.