ഡാലസ്: ഡാലസ് റെയിഡേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മൂന്നാമത്തെ വാര്‍ഷിക ടൂര്‍ണമെന്റ് 'റെയിഡേഴ്‌സ് കപ്പ് 2025' ഏപ്രില്‍ 26 മുതല്‍ മെയ് 3 വരെ കോപ്പല്‍ സാന്‍ഡി ലേക്ക് ഗ്രൗണ്ടില്‍ അരങ്ങേറും.
2016-ല്‍ ഡാലസിലെ മലയാളി യുവാക്കള്‍ ആരംഭിച്ച റെയിഡേഴ്‌സ് ക്ലബ്ബിന് ഇപ്പോള്‍ 50-ലധികം സജീവ അംഗങ്ങളുണ്ട്. 2023-ല്‍ ക്ലബ്ബ് അംഗങ്ങള്‍ക്കിടയിലെ സൗഹൃദ മത്സരമായി തുടങ്ങിയ റെയിഡേഴ്‌സ് കപ്പ് പിന്നീട് വിപുലീകരിച്ചു. യുടിഡി വിദ്യാര്‍ഥികള്‍ക്കും മറ്റും അവസരം നല്‍കുന്നതിലൂടെയും ഡാലസ് ഭാഗത്തെ വിവിധ ക്രിക്കറ്റ് ടീമുകളെയും ഉള്‍പ്പെടുത്തുന്നതിലൂടെയും വലിയ തലത്തിലേക്ക് ഉയര്‍ന്നു.
ഈ വര്‍ഷം ആറു ടീമുകളിലായി 120-ലധികം കളിക്കാര്‍ രണ്ട് ഗ്രൂപ്പുകളായി മത്സരത്തിലേക്ക് ഇറങ്ങുന്നു.
ഏപ്രില്‍ 26-ന് വൈകിട്ട് 4 മണിക്ക് ആദ്യ മത്സരം റെയിഡേഴ്‌സ് റെഡ് റൈയിഡേഴ്‌സ് ബ്ലൂ മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. എല്ലാ മത്സരങ്ങളും രാത്രിയും പകലും ആയിട്ട് ആണ് ക്രമീകരിച്ചിരിക്കുന്നത്.
ഫൈനല്‍ മത്സരം മേയ് 4-ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് സാന്‍ഡിലേക്ക് ഗ്രൗണ്ടില്‍ നടക്കും.
വിജയികള്‍ക്ക് എവര്‍റോളിംഗ് വിന്നേഴ്സ് കപ്പ് പുരസ്‌കാരമായി ലഭിക്കും.
എവര്‍റോളിംഗ് റണ്ണേഴ്സ് അപ്പ് ട്രോഫിയും രണ്ടാമതായി വരുന്ന ടീമിന് നല്‍കും.
ഇതിനുപുറമെ മികച്ച ബാറ്റര്‍, മികച്ച ബോളര്‍, മികച്ച വിക്കറ്റ് കീപ്പര്‍, ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍ എന്നിവര്‍ക്കും ട്രോഫികള്‍ നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് അരുണ്‍: +1 (469) 7834265, അമിത്: +1 (516) 8498974, ഷിനോദ് : +1 (469) 7660455 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.