ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായിക്ക് സ്വീകരണം നല്‍കി

ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായിക്ക് സ്വീകരണം നല്‍കി


മിഷിഗണ്‍: ഹൃസ്വ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായെ ഡിട്രോയിറ്റ് മെട്രോ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ഇടവക വികാരി റവ. സന്തോഷ് വര്‍ഗീസ്, സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ഇടവക വികാരി റവ. ജെസ്വിന്‍ ജോണ്‍, ഭദ്രാസന കൗണ്‍സില്‍ അംഗം ബോബന്‍ ജോര്‍ജ്, ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ഇടവക സെക്രട്ടറി വിനോദ് തോമസ്, മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം അലന്‍ജി ജോണ്‍, യൂത്ത് ഗ്രൂപ്പ് ലീഡര്‍ ജോഷ്വ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

മിഡ്വെസ്റ്റ് റീജയനിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രൂപം നല്‍കിയ മിഡ്വെസ്റ്റ് റീജയണല്‍ ആക്ടിവിറ്റീസ് കമ്മിറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം മാര്‍ച്ച് 23ന് ഞായറാഴ്ച്ച ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിര്‍വ്വഹിക്കും. ഷിക്കാഗോ മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മിഡ്വെസ്റ്റ് റീജയനിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വികാരിമാരും അംഗങ്ങളും പങ്കെടുക്കും. അതോടൊപ്പം ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കുന്ന വലിയ നോമ്പ് പ്രാര്‍ഥനകള്‍ക്കും മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നേതൃത്വം നല്‍കും.