വിദ്യാഭ്യാസ പ്രതിഭാ പുരസ്‌ക്കാരം വിതരണം ചെയ്തു

വിദ്യാഭ്യാസ പ്രതിഭാ പുരസ്‌ക്കാരം വിതരണം ചെയ്തു


ചിക്കാഗോ: ചങ്ങനാശേരി എസ് ബി അസംപ്ഷന്‍ കോളേജ് പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ എല്ലാ വര്‍ഷവും നല്‍കിവരുന്ന വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിന് തെരേസ

ചിറയിലും സ്റ്റീഫന്‍ മാത്യു നേര്യംപറമ്പിലും അര്‍ഹരായി. മാത്യു വാച്ചാപറമ്പില്‍ സ്മാരക പുരസ്‌കാരവും റവ. ഡോ. ജോര്‍ജ്ജ് മഠത്തിപ്പറമ്പില്‍ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി മെമ്മോറിയല്‍ പുരസ്‌കാരവും ക്യാഷ് അവാര്‍ഡ്, പ്രശംസാപത്രം, ഫലകം എന്നിവയും അടങ്ങുന്നതാണ് എസ് ബി ആന്‍ഡ് അസംപ്ഷന്‍ അലുമ്നി അസോസിയേഷന്‍ ഹൈസ്‌കൂള്‍ അക്കാഡമിക് എക്‌സലന്‍സ് അവാര്‍ഡ്.   

സംഘടനയുടെ സജീവ അംഗങ്ങളായ ഡോ. മനോജ് നേര്യംപറമ്പിലിന്റെയും ടീനയുടെയും മകനാണ് സ്റ്റീഫന്‍. ചിക്കാഗോ ചിറയില്‍ ലൂക്ക്- ഷിജി ദമ്പതികളുടെ മകളാണ് തെരേസ.  ഹൈസ്‌കൂള്‍ തലത്തില്‍ പഠന- പഠ്യേതര രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ സംഘടനാംഗങ്ങളുടെ മക്കള്‍ക്കുവേണ്ടി സ്ഥാപിച്ചിട്ടുള്ള പ്രസ്തുത പുരസ്‌കാരങ്ങള്‍ എസ് ബി അസംപ്ഷന്‍ അലുമ്നി സമ്മര്‍ ഫാമിലി ഫെസ്റ്റില്‍ മുന്‍ എസ് ബി കോളേജ് പ്രിന്‍സിപ്പലും സംഘടനയുടെ രക്ഷാധികാരിയുമായ റവ ഡോ. ജോര്‍ജ്ജ് മഠത്തിപ്പറമ്പില്‍ നല്‍കി. 

പ്രൊഫ. ജെയിംസ് ഓലിക്കര, ജിജി മാടപ്പാട്, അമ്പിളി ജോര്‍ജ്ജ് എന്നിവര്‍ അംഗങ്ങളായ അവാര്‍ഡ് നിര്‍ണയ  കമ്മറ്റിയാണ് ജേതാക്കളെ തെരെഞ്ഞെടുത്തത്. ജി പി എ എസിടി അഥവാ എസ് എ ടി, പഠന- പാഠ്യേതര മേഖലകളിലെ മികവുകള്‍, അപേക്ഷാര്‍ഥികളുടെയും അവരുടെ 

മാതാപിതാക്കളുടെയും സംഘടനാ പ്രവര്‍ത്തനങ്ങളിലുള്ള സജീവ പങ്കാളിത്തം എന്നിവ പരിഗണിച്ചാണ്   അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്.  കൂടാതെ എസ് . 

ബി ആന്‍ഡ് അസംപ്ഷന്‍ അലുംനി അസോസിയേഷന്‍ സാമൂഹിക പ്രസക്തമായ വിവിധ വിഷയങ്ങളെകൂറിച്ച് ദേശീയതലത്തില്‍ നടത്തിയ ഉപന്യാസമത്സരത്തില്‍ തെരെഞ്ഞെടുക്കപ്പെട്ട മികച്ച രചനകള്‍ക്ക് ഷോണ്‍ ഗ്രിഗറി, വിവേക് ആറ്റുപുറം, റയാന്‍ തോമസ് എന്നിവര്‍ സമ്മാന അര്‍ഹരായതായി മൂല്യനിര്‍ണ്ണയ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍മ്മല്‍ തോമസ് അറിയിച്ചു.  അവാര്‍ഡ് ജേതാക്കള്‍ ചടങ്ങില്‍ നന്ദിപ്രകാശനം നടത്തി സംസാരിച്ചു. ചിക്കാഗോ മാര്‍ത്തോമ്മാ പള്ളി വികാരി റവ. എബി എം തോമസ് തരകന്‍, സംഘടനയുടെ ഉപരക്ഷാധികാരിയും പൂര്‍വ്വവിദ്യാര്‍ഥിയും ചിക്കാഗോ രൂപത പ്രൊക്യൂറേറ്ററുമായ റവ. ഫാ. കുര്യന്‍  നെടുവേലിചാലുങ്കല്‍ എന്നിവര്‍ അവാര്‍ഡ് ദാനചടങ്ങില്‍ മുഖ്യ അതിഥികളായിരുന്നു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മാത്യു ദാനിയേല്‍ സ്വാഗതവും തോമസ് ഡിക്രൂസ് നന്ദിയും പറഞ്ഞു.