ഡാലസ്: അമേരിക്കയില്‍ സര്‍ഗവാസനയുള്ള മലയാള കവികളെയും എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കാന്‍ ഡാലസിലെ എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി ഏര്‍പ്പെടുത്തിയ കവിതാ അവാര്‍ഡ് ഈ വര്‍ഷവും നല്‍കും. പ്രവാസി മലയാളകവി ജേക്കബ് മനയലിന്റെ സ്മരണാര്‍ഥമാണ് കവിതാ അവാര്‍ഡ് നല്കി വരുന്നത്.
ഇതോടൊപ്പം 2024ല്‍ വിട്ടുപിരിഞ്ഞ പ്രവാസി സാഹിത്യകാരന് എബ്രഹാം തെക്കേമുറിയുടെ നാമത്തിലുള്ള ചെറുകഥാ പുരസ്കാരവും ഈ വര്‍ഷം മുതല്‍ നല്കപ്പെടും.
വിജയികള്‍ക്ക് ഇരുനൂറ്റിയന്‍പതു യു എസ് ഡോളറും പ്രശസ്തിപത്രവും 2025 മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ ഡാലസ്സില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ വച്ചു നല്കപ്പെടും.
വടക്കേ അമേരിക്കയിലും കാനഡയിലും വസിക്കുന്ന മലയാള കവികള്‍ക്കാണ് ഇതില്‍ പങ്കെടുക്കാനാവുക. രചനകള്‍ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ വഴി
പ്രസിദ്ധീകരിക്കാത്തതായിരിക്കണം. രചനകള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതോ കക്ഷി രാഷ്ട്രീയപരമായതോ വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുത്. മലയാള പദ്യഗദ്യ കവിതകളും മലയാള ചെറുകഥകളുമാണ് പരിഗണിക്കപ്പെടുന്നത്. ഒരു വര്‍ഷം അയച്ചു തന്ന കൃതി മറ്റൊരു വര്‍ഷം സ്വീകരിക്കുന്നതല്ല. മുന്‍ വര്‍ഷങ്ങളില്‍ ഈ അവാര്‍ഡുകള്‍ നേടിയവരും ഈ വര്‍ഷത്തെ കെ എല്‍ എസ കമ്മറ്റി അംഗങ്ങളും പങ്കെടുക്കുവാന്‍ അര്‍ഹരല്ല
സജീവ സാഹിത്യ പ്രതിഭകളായ അഞ്ച് അംഗങ്ങളടങ്ങുന്നതാണ് ജഡ്ജിങ് കമ്മിറ്റി.
അവാര്‍ഡ് പ്രഖ്യാപനം കെ എല്‍ എസ് ഫേസ്ബുക്ക് പേജിലും വെബ്സൈറ്റിലും മുഖ്യധാരാ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതാണ്.
രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികള്‍ പി ഡി എഫ്/ ഫോട്ടോ ആയി ഇ-മെയിലിലൂടെ അയയ്ക്കേണ്ടതാണ്. ഒരാളില്‍ നിന്നു ഒരു കവിതയും ഒരു കഥയും മാത്രമേ മല്‍സരത്തിനായി സ്വീകരിക്കുകയുള്ളൂ.
കൃതികള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 31. അയക്കേണ്ട വിലാസം: Email : klsdallas90@gmail.com