ലണ്ടന്‍ ഒന്റാരിയോ: കളിക്കൂട്ടം കൂട്ടുകാര്‍ക്ക് അരങ്ങൊരുക്കി ആഘോഷപൂര്‍വ്വമായി എല്ലാ വര്‍ഷവും നടത്തിവരാറുള്ള കളിക്കൂട്ടം കള്‍ച്ചറല്‍ ക്ലബ്ബിന്റെ ആര്‍ട്‌സ് ഡേ ഡിസംബര്‍ 7 ശനിയാഴ്ച്ച 249 ഹാമില്‍ട്ടണ്‍ റോഡ്, ലണ്ടനില്‍ നടക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കുട്ടികള്‍ക്കുള്ള റിസ്റ്റ് ബാന്‍ഡുകള്‍ രാവിലെ 9 മണിയ്ക്ക് തന്നെ വിതരണം ചെയ്ത് തുടങ്ങുകയും തുടര്‍ന്ന് കലാമത്സരങ്ങള്‍ ആരംഭിക്കുന്നതുമായിരിക്കും.
പ്രച്ഛന്നവേഷം (ഫാന്‍സി ഡ്രസ്സ്), കഥാവതരണം (സ്റ്റോറി ടെല്ലിങ്), ഗാനാഭിനയം (ആക്ഷന്‍ സോങ്), പ്രസംഗം (സ്പീച്ച്), സമൂഹ ഗാനം (ഗ്രൂപ്പ് സോങ്), സമൂഹ നൃത്തം (ഗ്രൂപ്പ് ഡാന്‍സ്) തുടങ്ങി ആറിനങ്ങളിലായി ഗ്രേഡ് അനുസരിച്ച് ഏകദേശം സമപ്രായക്കാരായ കുട്ടികള്‍ തമ്മിലായിരിക്കും മത്സരിക്കുക. ഓരോ വിഷയത്തിലുള്ള അറിവും അവതരണശൈലിയും ആവിഷ്‌കാരശേഷിയുമെല്ലാം അടിസ്ഥാനപ്പെടുത്തിയായിരിക്കും വിജയികളെ നിര്‍ണ്ണയിക്കുക.
സര്‍ഗ്ഗാത്മകമായ ഇടപഴകലുകളില്‍ക്കൂടി കുട്ടികളുടെയുള്ളിലെ കലാപരമായ അഭിരുചികളെ വളര്‍ത്താനും അവര്‍ക്ക് വേണ്ട പ്രോത്സാഹനങ്ങള്‍ നല്കാനുമായാണ് കളിക്കൂട്ടം കള്‍ച്ചറല്‍ ക്ലബ്ബ് ആര്‍ട്‌സ് ഡേയിലൂടെ പരമാവധി ശ്രദ്ധിക്കുന്നതെന്ന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ആയ ബിജോയ് ജോണ്‍, സന്തോഷ് മേക്കര, സിബി തോമസ്, പ്രസിഡന്റ് ജോബി ദേവസ്യ, വൈസ് പ്രസിഡന്റ് അഞ്ജു ജിതിന്‍, സെക്രട്ടറി ചിക്കു ബേബി, ട്രഷറര്‍ ജെറില്‍ കുര്യന്‍ ജോസ്, സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ വൈശാഖ് നായര്‍, ആര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ ലിനിത ഏബ്രഹാം, കമ്മറ്റി അംഗങ്ങളായ ഇമ്മാനുവേല്‍ തോമസ്, ഷിന്റോ സ്റ്റീഫന്‍, സഞ്ജു സാബു, അമിത് ശേഖര്‍ തുടങ്ങിയവര്‍ അറിയിച്ചു.
ലണ്ടന്‍ മലയാളികള്‍ക്കായുള്ള ഈ കലോത്സവം സ്‌പോണ്‍സര്‍ ചെയ്യുന്നത് ബോബന്‍ ജെയിംസ് (ട്രിനിറ്റി ഗ്രൂപ്പ്) ആണ്. ഒന്റാരിയോ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ വളരെപ്പെട്ടെന്ന് തന്നെ തങ്ങളുടേതായ ഒരു സ്ഥാനം കണ്ടെത്തിയ ട്രിനിറ്റി ഗ്രൂപ്പിന്റെ ചില സെലെക്ടഡ് മോഡലുകള്‍ അതിശയിപ്പിക്കുന്ന വിലക്കിഴിവിലും ലൈഫ്ടൈം ഓഫറുകളുമായാണ് നമ്മെ കാത്തിരിക്കുന്നത്. സ്ട്രാറ്റ്‌ഫോര്‍ഡ് നിസ്സാന്‍, സ്ട്രാറ്റ്‌ഫോര്‍ഡ് കിയ, ഓക് വില്ലി മിത്‌സുബിഷി, മിസ്സിസാഗാ ക്രിസ്ലര്‍, ജീപ്പ്, ഡോഡ്ജ് തുടങ്ങി ഒന്റാരിയോ ആകെ പടര്‍ന്ന് പന്തലിച്ച ട്രിനിറ്റി ഗ്രൂപ്പ് നിങ്ങളുടെ എല്ലാവിധ വാഹന ആവശ്യങ്ങള്‍ക്കും അനുയോജ്യമായ ഒരു ഉത്തരം ആയിരിക്കും.
ഏകദേശം നൂറ്റിയമ്പതോളം മത്സരാര്‍ഥികള്‍ പങ്കെടുക്കുമെന്ന് കരുതപ്പെടുന്ന ഈ കലോത്സവത്തിന്റെ വിജയത്തിനായി ലണ്ടനിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളെയും വ്യക്തിപരമായി ക്ഷണിക്കുന്നുവെന്നും രുചി വൈവിധ്യങ്ങളുടെ നവരസം പകരാന്‍ കര്‍ബീസ് കാറ്റേഴ്‌സിന്റെ ഫുഡ് കോര്‍ട്ട് അന്നേദിവസം ഒരുക്കിയിട്ടുണ്ടെന്നും കളിക്കൂട്ടം കള്‍ച്ചറല്‍ ക്ലബ്ബ് ഭാരവാഹികള്‍ സംയുക്തമായി അറിയിച്ചു.