നായര്‍ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമവും അക്കാഡമിക് അവാര്‍ഡ് നൈറ്റും വന്‍ വിജയം

നായര്‍ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമവും അക്കാഡമിക് അവാര്‍ഡ് നൈറ്റും വന്‍ വിജയം


ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലുള്ള കൊട്ടില്യണ്‍ റെസ്റ്റോറന്റില്‍ നായര്‍ ബനവലന്റ് അസോസിയേഷന്‍ വാര്‍ഷിക കുടുംബ സംഗമവും അക്കാഡമിക് അവാര്‍ഡ് നൈറ്റും സംഘടിപ്പിച്ചു. ജോ. സെക്രട്ടറി ജയപ്രകാശ് നായര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ക്രിസ് തോപ്പില്‍ മുഖ്യാതിഥിയേയും അവാര്‍ഡുകള്‍ സ്വീകരിക്കുന്ന കുട്ടികളെയും പരിചയപ്പെടുത്തുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. ട്രസ്റ്റി ബോര്‍ഡ് ആക്ടിംഗ് ചെയര്‍മാന്‍ ഉണ്ണിക്കൃഷ്ണ മേനോന്‍, എന്‍ ബി എയുടെ പ്രവര്‍ത്തനം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു വളരെ മികച്ചു നില്‍ക്കുന്നു എന്നു പറയുകയുണ്ടായി.


തുടര്‍ന്ന് പ്രസിഡന്റ് ക്രിസ് തോപ്പില്‍, പ്രഥമ വനിത വത്സ കൃഷ്ണ, മുഖ്യാതിഥി ഡോ. മധു ഭാസ്‌കര്‍, കെ എച്ച എന്‍ എ പ്രസിഡന്റ് ഡോ. നിഷാ പിള്ള, മന്ത്ര ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കെയാര്‍കെ, ട്രഷറര്‍ രാധാമണി നായര്‍, ഫൊക്കാന ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ആക്ടിംഗ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഉണ്ണിക്കൃഷ്ണ മെനോന്‍, ജോ. സെക്രട്ടറി ജയപ്രകാശ് നായര്‍, കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍ ഊര്‍മ്മിള റാണി നായര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

തുടര്‍ന്ന് പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നിയുക്തരായ ഊര്‍മ്മിള റാണി നായര്‍, ശോഭ കറുവക്കാട്ട്, കലാ മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. അവാര്‍ഡ് ലഭിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചുകൊണ്ട് മുഖ്യാതിഥിയായി പങ്കെടുത്ത ഡോ. മധു ഭാസ്‌കര്‍ പ്രസംഗിച്ചു. എന്‍ ബി എയുടെ ഭാവി വാഗ്ദാനങ്ങളാണ് തന്റെ മുന്നില്‍ അവാര്‍ഡുകള്‍ സ്വീകരിച്ചവരെന്നും അവരുടെ കൈകളില്‍ എന്‍ ബി എയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു. കെ എച്ച് എന്‍ എ പ്രസിഡന്റ് ഡോ. നിഷാ പിള്ള, മന്ത്രയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കെയാര്‍കെ എന്നിവര്‍ അക്കാഡമിക് അവാര്‍ഡുകള്‍ കരസ്ഥമാക്കിയവരെ അനുമോദിക്കുകയും ആശീര്‍വദിക്കുകയും ചെയ്തു.

തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഗായകരായ ശബരീനാഥ് നായര്‍, രവി നായര്‍ വെള്ളിക്കെട്ടില്‍, അജിത് നായര്‍, അപ്പന്‍ മേനോന്‍, മുരളീധര പണിക്കര്‍, പ്രേംജി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പാണ്ടത്ത് രാമന്‍കുട്ടി കവിത ആലപിച്ചു. ശോഭ കറുവക്കാട്ട്, റാണി ഊര്‍മിള നായര്‍, കലാ മേനോന്‍ എന്നിവര്‍ സംഘടിപ്പിച്ച ''ബിംഗോ'' യില്‍, സന്നിഹിതരായിരുന്നവരെല്ലാം തന്നെ പങ്കെടുത്തു.

വൈസ് പ്രസിഡന്റ് ബാബു മേനോന്റെ നന്ദി പ്രകാശന പ്രസംഗത്തോടെ പരിപാടികള്‍ക്ക് വിരാമമായി.