ലാന 2026 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം കവി കുരീപ്പുഴ ശ്രീകുമാര്‍ നിര്‍വഹിക്കും

ലാന 2026 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം കവി കുരീപ്പുഴ ശ്രീകുമാര്‍ നിര്‍വഹിക്കും


ഡാളസ്: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന)യുടെ 2026 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം ജനുവരി 30ന് വൈകിട്ട് 8 മണിക്ക് നടക്കും. കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. ലാന അംഗങ്ങളായ സുകുമാര്‍ കാനഡ, ഡോ. എല്‍സ നീലിമ മാത്യു, ഉഷ നായര്‍, ബിന്ദു ടിജി എന്നിവരുടെ കാവ്യാലാപനം അരങ്ങേറും. 

അമേരിക്കയിലെയും കാനഡയിലെയും വിവിധ നഗരങ്ങളിലെ ലാന അംഗങ്ങളുടെ സൗകര്യം കണക്കിലെടുത്ത് സൂം മീറ്റിംഗ് വഴിയാണ് ഉദ്ഘാടനം ക്രമീകരിച്ചിരിക്കുന്നത്. പുതുമയാര്‍ന്ന നിരവധി പ്രോഗ്രാമുകളാണ് ഈ വര്‍ഷം ലാന വിഭാവനം ചെയ്തിരിക്കുന്നതെന്നും അവയെ ഏകോപിപ്പിച്ചു നടത്തുന്നതിനായി ലാനാ പ്രോഗ്രാം കമ്മറ്റിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും ലാനാ പ്രസിഡന്റ് സാമൂവേല്‍  യോഹന്നാന്‍ അറിയിച്ചു.

ഷാജു ജോണ്‍ (പ്രോഗ്രാം കമ്മിറ്റി ചെയര്‍,ഡാലസ്),  സാമൂവേല്‍ യോഹന്നാന്‍ (ലാനാ പ്രസിഡണ്ട്, ഡാലസ്), ഷിബു പിള്ള (ലാന വൈസ് പ്രസിഡന്റ്, നാഷ്വില്‍), നിര്‍മ്മല ജോസഫ് (ലാന സെക്രട്ടറി, ന്യൂയോര്‍ക്ക്), സന്തോഷ് പാലാ (ലാന ജോയിന്റ് സെക്രട്ടറി ന്യൂയോര്‍ക്ക്), ഹരിദാസ് തങ്കപ്പന്‍ (ലാന ട്രഷറര്‍, ഡാലസ്) ജേക്കബ് ജോണ്‍ (ലാന ജോയിന്റ് ട്രഷറര്‍, ന്യൂയോര്‍ക്ക്), ബിന്ദു ടിജി (കാലിഫോണിയ), ഷിനോ കുര്യന്‍ (വാഷിംഗ്ടണ്‍ ഡി സി) എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

Zoom  id: 833 2075  1933.