കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് ചോദ്യം ചെയ്ത ഹൈക്കോടതി എസ് ഐ ടിയെ രൂക്ഷമായി വിമര്‍ശിച്ചു. സാഹചര്യം ഗുരുതരമാണെന്നും പ്രതികളെങ്ങനെയാണ് സ്വഭാവിക ജാമ്യത്തില്‍ പോവുന്നതെന്നും കോടതി ചോദിച്ചു.
പ്രതികളെ അറസ്റ്റു ചെയ്തിട്ട് 90 ദിവസം കഴിയുന്നു. കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഈ സാഹചര്യം ഒഴിവാക്കാനാവും. അല്ലാത്ത പക്ഷം ജനങ്ങള്‍ക്ക് അന്വേഷണത്തില്‍ സംശയം തോന്നുമെന്നും കോടതി ചൂണ്ടിക്കാട്ടി.
അറസ്റ്റ് ചോദ്യം ചെയ്ത് പങ്കജ് ഭണ്ഡാരി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം. അറസ്റ്റ് അനിവാര്യമാണെന്നും പക്ഷേ അറസ്റ്റിനുള്ള കാരണങ്ങള്‍ സുപ്രിം കോടതി ഉത്തരവ് പ്രകാരം വ്യക്തമാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി
