പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ പുസ്തക ചര്‍ച്ച ഏപ്രില്‍ 12 ഞായറാഴ്ച

പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ പുസ്തക ചര്‍ച്ച ഏപ്രില്‍ 12 ഞായറാഴ്ച


ന്യൂയോര്‍ക്ക്/ പുന്നയൂര്‍ക്കുളം: അമേരിക്കന്‍ മലയാളി എഴുത്തുകാരനും പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ സ്ഥാപക പ്രസിഡന്റുമായ അബ്ദുല്‍ പുന്നയൂര്‍ക്കുളത്തിന്റെ 'പറക്കും പക്ഷിയെ പ്രണയിക്കുന്നവര്‍' എന്ന നോവലിനെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 12 ഞായറാഴ്ച രാവിലെ 10:30ന് പുന്നയൂര്‍ക്കുളത്തെ കമലാ സുരയ്യ സാംസ്‌ക്കാരിക സമുച്ചയത്തില്‍ പ്രശസ്ത കഥാകാരന്‍ ടി ഡി രാമകൃഷ്ണന്‍ നയിക്കുന്ന ചര്‍ച്ചയില്‍ പ്രമുഖര്‍ സംബന്ധിക്കും.

ജീവിതാനുഭവങ്ങളില്‍ പ്രകടമാകുന്ന സങ്കീര്‍ണ്ണ മാനസിക ഭാവങ്ങളെ ഈ നോവല്‍ വിശദമായി വിശകലനം ചെയ്യുന്നു.

ശ്രദ്ധേയമായ പുസ്തക ചര്‍ച്ചയുടെ അവതരണം ടി ഡി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നതാണ്. ഡെറി പോള്‍ ടി എം മോഡറേറ്ററായിരിക്കും.

ചര്‍ച്ചയില്‍ കവി സെബാസ്റ്റ്യന്‍, ടി മോഹന്‍ ബാബു, ഫൈസല്‍ ബാവ, ഹക്കീം വെളിയത്ത്, ശ്രുതി ടീച്ചര്‍, ഷാജന്‍ വാഴപ്പുള്ളി, അബ്ദുല്‍ പുന്നയൂര്‍ക്കുളം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.