ഫൊക്കാന പ്രിവിലേജ് കാര്‍ഡിനുള്ള റെജിസ്‌ട്രേഷന്‍ തുടങ്ങി

ഫൊക്കാന പ്രിവിലേജ് കാര്‍ഡിനുള്ള റെജിസ്‌ട്രേഷന്‍ തുടങ്ങി


ന്യൂ യോര്‍ക്ക്: ഫൊക്കാന പ്രിവിലേജ് കാര്‍ഡിനുള്ള റജിസ്‌ട്രേഷന്‍ തുടങ്ങി. ഇലട്രോണിക്  റജിസ്‌ട്രേഷന്‍ ഫോം https://fokanacard.comല്‍ നിന്നും  ലഭിക്കുന്നതാണ്. ഫൊക്കാനയുടെ പ്രെസ്റ്റീജിയസ്  പ്രോഗ്രാം ആയ പ്രിവിലേജ് കാര്‍ഡ് കേരളത്തിലെ മേജര്‍ എയര്‍പോര്‍ട്ടുകളായ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായും  തിരുവനന്തപുരം എയര്‍പോര്‍ട്ടുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.   ഫൊക്കാനയുടെ അംഗ സംഘടനകളുടെ അംഗങ്ങള്‍ക്ക് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 10 ശതമാനം ഡിസ്‌കൗണ്ടും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും ഷോപ്പ് ചെയ്യുമ്പോള്‍ 10 മുതല്‍ 15 ശതമാനം വരെ ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്. (15 ശതമാനം അറൈവലിനും 10 ശതമാനം ഡിപ്പാര്‍ച്ചര്‍ ഫ്‌ളൈറ്റിനും). ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രവാസി സംഘടന ഒരു സംസഥാനത്തെ മേജര്‍ എയര്‍പോര്‍ട്ടുകളുമായി ഇങ്ങനെ ധാരണയില്‍ ആകുന്നത്.      


ഫൊക്കാന പ്രിവിലേജ് കാര്‍ഡുമായി എത്തുമ്പോള്‍ എയര്‍പോര്‍ട്ടില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ആ വ്യക്തിയുടെ പേര്  പാസ്‌പോര്‍ട്ടുമായി മാച്ചു ചെയ്യുമെങ്കില്‍ മാത്രമേ എയര്‍പോര്‍ട്ട് ആ കാര്‍ഡുകള്‍ അംഗീകരിക്കുകയുള്ളു. അതുകൊണ്ട് തന്നെ ഒരു വീട്ടില്‍ ഒന്നില്‍ കൂടുതല്‍ അംഗങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേകം കാര്‍ഡുകള്‍ ആവശ്യമാണ്.   ഫൊക്കാനയുടെ  ഭാരവാഹികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ 

https://fokanacard.com ഇലട്രോണിക് റജിസ്‌ട്രേഷന്‍ ഫോമിലൂടെ രജിസ്റ്റര്‍ ചെയ്യേണ്ടുന്നതാണ്.

ഫൊക്കാന പ്രിവിലേജ് കാര്‍ഡിന് അഞ്ച് ഡോളര്‍ ചെലവുണ്ടെകില്‍ കൂടി ഫൊക്കന രണ്ട് ഡോളര്‍ സര്‍വീസ് ചാര്‍ജ് മാത്രമേ ചാര്‍ജ് ചെയ്യുന്നുള്ളു. ബാക്കി മൂന്നന്ന് ഡോളര്‍ ഫൊക്കാനായാണ് വഹിക്കുന്നത്.

ഇനിമുതല്‍ കൊച്ചി വഴിയോ തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നവര്‍ക്ക് മറ്റു രാജ്യങ്ങളില്‍ നിന്നും ഷോപ്പ് ചെയ്തു ലഗേജില്‍ സാധനങ്ങള്‍ പാക്ക് ചെയ്തുകൊണ്ട് പോകേണ്ട ആവശ്യമില്ല. പകരം ഇവിടുത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും ഷോപ്പ് ചെയ്യാവുന്നതാണ്. വിദേശത്തു ഡ്യൂട്ടി ഫ്രീയില്‍ ലഭിക്കുന്ന എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്. പോരാത്തതിന് ഈ ഡിസ്‌കൗണ്ടുകള്‍ കൂടിയാകുമ്പോള്‍ പ്രവാസി യാത്രക്കാര്‍ക്ക് വളരെ ലാഭകരവുമാണ്.

ഫൊക്കാന പുറത്തിറക്കുന്ന പ്രിവിലേജ് കാര്‍ഡ്  ഫൊക്കാനയും ഫൊക്കാനയുടെ അംഗ സംഘടനകളുടെ അംഗങ്ങളും ആണ് കാര്‍ഡിന് അര്‍ഹര്‍. ഫൊക്കാനയില്‍ അംഗത്വം ഇല്ലാത്ത സംഘടനകള്‍ ഫൊക്കാനയില്‍ പുതിയ അംഗത്വം എടുത്തു ഈ ബെനിഫിറ്റിന് അര്‍ഹരാകാവുന്നതാണ്. മലയാളി അസോസിയേഷനില്‍ ഒന്നിലും അംഗത്വം ഇല്ലെങ്കില്‍ ഫൊക്കാനയുമായി അഫിലേഷന്‍ ഉള്ള അംഗ സംഘടനകളില്‍ അംഗമാകുന്നത് വഴി ഈ  ബെനിഫിറ്റിന് അര്‍ഹരാകാവുന്നതാണ്.  

ഫൊക്കാന പ്രിവിലേജ് കാര്‍ഡിനെ വിപുലീകരിച്ചു അമേരിക്കയിലും കേരളത്തിലും ഉള്ള മറ്റ് മേജര്‍ സ്ഥാപനങ്ങളിലെ ഡിസ്‌കൗണ്ടുകളും കൂടി  ഉള്‍പ്പെടുത്തി ഭാവിയില്‍ വിപുലീകരിക്കുന്നതിനുള്ള പദ്ധതികളും നടന്നുകൊണ്ടിരിക്കുന്നു.  

ഫൊക്കാനയുടെ ഈ ഭരണസമിതി  അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ ഫൊക്കാനക്കും അംഗ സംഘടനകള്‍ക്കും പ്രയോജനപ്രദമായ നിരവധി പദ്ധതികള്‍ കമ്മിറ്റി ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. സമാനതകളില്ലാത്ത ഒരു സംഘടന പ്രവര്‍ത്തനവുമായാണ് ഇന്ന് ഈ സംഘടനാ മുന്നോട്ട് പോകുന്നത്. ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി ഈ പദ്ധതി നിലവില്‍ വരുവാന്‍ വേണ്ടി അശ്രാന്ത പരിശ്രമം തന്നെ നടത്തി. നിരവധി ചര്‍ച്ചകള്‍ക്കും മീറ്റിംഗുകള്‍കും ശേഷമാണ് ഫൊക്കാന പ്രിവിലേജ് കാര്‍ഡ് പ്രാവര്‍ത്തികമാക്കിയത്.