സിനായ് ഏരിയ പ്രയര്‍ ഗ്രൂപ്പ് ക്രിസ്മസ്- പുതുവത്സര ആഘോഷം നടത്തി; മുതിര്‍ന്ന മാതാപിതാക്കളെ പൊന്നാടയണിയിച്ച് ആദരിച്ചു

സിനായ് ഏരിയ പ്രയര്‍ ഗ്രൂപ്പ് ക്രിസ്മസ്- പുതുവത്സര ആഘോഷം നടത്തി; മുതിര്‍ന്ന മാതാപിതാക്കളെ പൊന്നാടയണിയിച്ച് ആദരിച്ചു


മാന്‍വെല്‍: ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ അവിഭാജ്യ ഘടകമായ സിനായ് ഏരിയ പ്രയര്‍ ഗ്രൂപ്പിന്റെ ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങള്‍ മാന്‍വെലില്‍ നടന്നു. ഇടവക വികാരി റവ. ജോസഫ് ജോണ്‍, അസിസ്റ്റന്റ് വികാരി റവ. ജോണ്‍ വില്‍സണ്‍ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് ഗാംഭീര്യമേകി. പ്രാര്‍ഥന, ഭക്തിഗാനങ്ങള്‍, അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.


മാതൃകാപരമായ ആദരിക്കല്‍ ചടങ്ങ്

ഇടവകയുടെയും പ്രാര്‍ഥനാ ഗ്രൂപ്പിന്റെയും നട്ടെല്ലായ 70 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങായിരുന്നു പരിപാടിയുടെ പ്രധാന ആകര്‍ഷണം. വിശ്വാസ ജീവിതത്തിലും കുടുംബജീവിതത്തിലും മാതൃകയായി നിലകൊള്ളുന്ന ഇവരുടെ സേവനങ്ങളെ ചടങ്ങില്‍ പ്രത്യേകം അനുസ്മരിക്കുകയും പൊന്നാട നല്‍കി ആദരിക്കുകയും ചെയ്തു.

രാജന്‍ ടി ഐ, സാറാമ്മ രാജന്‍, മത്തായി പി കോശി, സോസമ്മ കോശി, തോമസ് വര്‍ഗീസ്, അന്നമ്മ വര്‍ഗീസ്, തോമസ് വി മാത്യു, അച്ചാമ്മ മാത്യു, മാത്യു സക്കറിയ, റോസി മാത്യു, മുല്ലയ്ക്കല്‍ ജോണ്‍ തോമസ്, അമ്മിണി ഡാനിയേല്‍ (അടൂര്‍), ഏലിയാമ്മ കോശി (കല്ലിശ്ശേരി), പി സി മാത്യു (വാളക്കുഴി), ബ്രിജിത്ത് തോമസ് (മലബാര്‍)  തുടങ്ങിയ മുതിര്‍ന്ന അംഗങ്ങളെയാണ് ചടങ്ങില്‍ ആദരിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളാല്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാതിരുന്ന ഏലിയാമ്മ ജോര്‍ജ്, പി ഇ കുരുവിള, അന്നമ്മ തോമസ് എന്നിവരെയും നന്ദിയോടെ സ്മരിക്കുകയും അവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്തു.