ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്ന ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തായ്ക്ക് ഊഷ്മള വരവേല്‍പ്പ്

ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്ന ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തായ്ക്ക് ഊഷ്മള വരവേല്‍പ്പ്


 ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തില്‍ ഹൃസ്വ സന്ദര്‍ശനത്തിനായി എത്തിച്ചേര്‍ന്ന സഭയുടെ പരമാധ്യക്ഷന്‍ മോസ്റ്റ്. റവ. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലിത്തായ്ക്ക് ന്യൂയോര്‍ക്ക് ജെ എഫ് കെ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി. 

ഭദ്രാസന സെക്രട്ടറി റവ. ജോര്‍ജ് എബ്രഹാം കല്ലൂപ്പാറയുടെ നേതൃത്വത്തില്‍ ഭദ്രാസന ട്രഷറാര്‍ ജോര്‍ജ് ബാബു, സഭാ കൗണ്‍സില്‍ അംഗം  വര്‍ഗീസ് പി വര്‍ഗീസ്, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളആയ റവ. ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേല്‍, റോയി തോമസ് കൂടാതെ റവ. ബിജു പി സൈമണ്‍, റവ. ടി എസ് ജോസ്, റവ. വി ടി തോമസ്, റവ. ജോസി ജോസഫ്, റവ.ഡോ. പ്രമോദ് സഖറിയ, റവ. ജേക്കബ് ജോണ്‍, സണ്ണി എബ്രഹാം, സി വി സൈമണ്‍കുട്ടി, തോമസ് ഉമ്മന്‍, തോമസ് ദാനിയേല്‍, തമ്പി കുരുവിള തുടങ്ങിയവര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുവാന്‍ എത്തിയിരുന്നു.