ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് മേല്‍ യു.എസ് ചുമത്തിയ തീരുവയ്ക്ക് ചെറിയ ആഘാതം മാത്രമേയുള്ളൂവെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറ!ഞ്ഞു. സാമ്പത്തിക മേഖലയിലെ വെല്ലുവിളികള്‍ നേരിടാനും. വളര്‍ച്ചയെ പിന്തുണയ്ക്കാനും കേന്ദ്ര ബാങ്ക് പ്രതിജ്ഞാബദ്ധമാണ്. വൈകാതെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി വളരുമെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു.
'നിലവില്‍ 25 ശതമാനത്തിന് പുറമെ അധികമായി 25 ശതമാനം താരിഫ് കൂടി ചേര്‍ന്ന് 50 ശതമാനം തീരുവയാണ് ബാധകമായിരിക്കുന്നത്. താരിഫ് സംബന്ധമായ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതില്‍ പ്രതീക്ഷയുണ്ട്. തീരുവയുടെ ആഘാതം ഇന്ത്യയെ സംബന്ധിച്ച് കുറവായിരിക്കും' സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. എകആഅഇ 2025 കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വലിയ വെല്ലുവിളികള്‍ നേരിട്ട കഴിഞ്ഞ വര്‍ഷങ്ങളിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മികച്ച പ്രകടനമാണ് നടത്തിയത്. ഇത് ലോകമെങ്ങും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ശക്തമായ അടിസ്ഥാനമാണ് ഇന്ന് നമ്മുടെ സമ്പദ് ഘടനയ്ക്കുള്ളത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥായി മാറാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ 4 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 8% CAGR വളര്‍ച്ചയാണ് നേടിയത്.
രാജ്യത്തെ ശരാശരി പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടായി വാര്‍ഷികാടിസ്ഥാനത്തില്‍ 4.9% എന്ന തോതിലാണ്. ഇന്ത്യയുടെ 2024 സാമ്പത്തിക വര്‍ഷത്തെ കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പിയുടെ കേവലം 0.6% എന്ന നിലയിലാണ്. വര്‍ധിച്ച സര്‍വീസ് എക്‌സ്‌പോര്‍ട്ടും, രാജ്യത്തേക്കുള്ള പണമൊഴുക്ക് വര്‍ധിച്ചതും ഇതിന് സഹായകമായി.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തുടര്‍ന്നു കരുത്തുറ്റതാക്കി മാറ്റുക എന്നതാണ് റിസര്‍വ് ബാങ്കിന്റെ പ്രാഥമിക ലക്ഷ്യം. ഇന്ത്യയുടെ വിദേശ കരുതല്‍ ധന അനുപാതം 695 ബില്യണ്‍ ഡോളറാണ്. ഇത് 11 മാസത്തെ ഇറക്കുമതി നേരിടാന്‍ പര്യാപ്തമാണ്.
ആഗോള തലത്തില്‍ അനിശ്ചിതാവസ്ഥയും, വെല്ലുവിളികളും തുടരുമ്പോഴും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ശക്തമായ സാമ്പത്തികപണ നയങ്ങളുടെ പിന്തുണയോടെയാണ് ഇത്തരം നേട്ടങ്ങള്‍ രാജ്യത്തിന് സ്വന്തമാക്കാന്‍ സാധിച്ചത്. ഘടനാപരമായ പരിഷ്‌ക്ാരങ്ങള്‍, വലിയ തോതിലുള്ള ഇന്‍ഫ്രാസ്ട്രക്ചറല്‍ വളര്‍ച്ച, മികച്ച ഭരണ നിര്‍വഹണം, ഉയര്‍ന്ന ഉല്പാദന ക്ഷമത എന്നിവയെല്ലാം നേട്ടങ്ങളായി. ഇന്ത്യയുടെ സ്ഥിരതയോടെയുള്ള വളര്‍ച്ച ഇനിയും തുടരും' റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.
ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് മേല്‍ യു.എസ് ചുമത്തിയ തീരുവയ്ക്ക് ചെറിയ ആഘാതം മാത്രമേയുള്ളൂവെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
