നോവസ്‌കോഷ്യ: അന്നാപൊളിസ് കൗണ്ടിയില്‍ കാട്ടുതീ നിയന്ത്രണാതീതമായതോടെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.
ലോംഗ് ലേക്കിന് സമീപം ശക്തമായ കാറ്റിനെ തുടര്‍ന്ന് ഉച്ചക്കും വൈകിട്ടും കാട്ടുതീ വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കൃത്യമായ എണ്ണം സ്ഥിരീകരിച്ചിട്ടില്ല.
അഗ്നിശമന സേനാംഗങ്ങള്‍ നാശനഷ്ടങ്ങള്‍ കുറക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും വരണ്ട കാലാവസ്ഥ കാട്ടുതീയെ ചെറുക്കുന്നത് കടുത്ത ബുദ്ധിമുട്ടാക്കുന്നുണ്ട്.
ആയിരത്തിലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നാണ് അന്നാപൊളിസ് കൗണ്ടി മുനിസിപ്പാലിറ്റിയുടെ ഡെപ്യൂട്ടി വാര്‍ഡന്‍ ഡസ്റ്റിന്‍ എന്‍സ്ലോ പറഞ്ഞത്.
വാരാന്ത്യത്തിലുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയിലധികമായി 7780 ഹെക്ടര്‍ പ്രദേശത്ത് തീ പടര്‍ന്നതായാണ് കണക്കാക്കുന്നത്.
വെസ്റ്റ് ഡല്‍ഹൗസി റോഡില്‍ പലയിടങ്ങളിലായി തീ പടരുകയും തോണ്‍ റോഡ് കടന്ന് പാരഡൈസ് തടാകം വരെ എത്തുകയും ചെയ്തു.