ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റായി ജോസ് മണക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റായി ജോസ് മണക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു


ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷനിലെ മൂന്നു സ്ഥാനങ്ങളിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ജോസ് മണക്കാട്ടും വൈസ് പ്രസിഡന്റായി കൊച്ചുമോന്‍ (ലൂക്ക്) ചിറയിലും ജോയിന്റ് ട്രഷററായി പ്രിന്‍സ് ഈപ്പനും തിരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റ് , വൈസ് പ്രസിഡന്റ് ജോയിന്റ് ട്രഷറര്‍ എന്നീ മൂന്ന് സ്ഥാനങ്ങളിലേക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മറ്റു ഭാരവാഹികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 
25 വര്‍ഷത്തോളമായി ഷിക്കാഗോ മലയാളി അസോസിയേഷനിലെ സജീവ സാന്നിധ്യമാ ജൂബി വള്ളിക്കളം ആണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോസ് മണക്കാട്ടുമായി മത്സരിച്ചത്.

പ്രസിഡന്റായി മത്സരിച്ച ജോസ് മണക്കാടിന് 1092ഉം, കൊച്ചുമോന്‍ (ലൂക്ക്) ചിറയിലിന് 1018ഉം പ്രിന്‍സ് ഈപ്പന് 878 വോട്ടുകളുമാണ് ലഭിച്ചത്.

മികച്ച സംഘാടകനും പ്രാസംഗികനുമായ ജോസ് മണക്കാട്ട് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ നിറസാന്നിദ്ധ്യമാണ്. ഫോമയുടെ മുന്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള ജോസ് മണക്കാട് ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന 11ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ മുഖ്യസംഘാടകരില്‍ ഒരാളാണ്.

സെക്രട്ടറിയായി ബിജു മുണ്ടക്കല്‍, ജോയിന്റ് സെക്രട്ടറിയായി സാറാ അനില്‍, ട്രഷററായി അച്ചന്‍കുഞ്ഞ് മാത്യു എന്നിവരാണ് മറ്റ് എക്‌സിക്യൂട്ടീവ് ഭാരവാഹികള്‍.

സി.എം.എ മുന്‍ പ്രസിഡന്റുമാരായ പി.ഒ. ഫിലിപ്പ് (ചെയര്‍മാന്‍), ജോയി വാച്ചാച്ചിറ, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സണ്ണി വള്ളിക്കളം, ലെജി പട്ടരുമഠത്തില്‍ എന്നിവരാണ് തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത്.

ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഡോ. സൂസന്‍ ചാക്കോ, ഡോ. സിമി ജെസ്‌റ്റോ ജോസഫ്, ഡോ. സുനിത നായര്‍, ഡോ. മധു വെണ്ണിക്കണ്ടം, ഡോ. എബ്രഹാം മാത്യു, അനില്‍ മറ്റത്തിക്കുന്നേല്‍, മാത്യൂസ് എബ്രഹാം, ജോളിച്ചന്‍ ജോസഫ്, സഞ്ജു മാത്യു, ജിനോയി മാത്യു, ജോജോ വെങ്ങാന്തറ, ജോജോ വെള്ളാനിക്കല്‍ എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു.

ഫിലിപ്പ് പുത്തന്‍പുരയില്‍, വര്‍ഗീസ് തോമസ് (സീനിയര്‍), ഷൈനി ഹരിദാസ്, ബീന ജോര്‍ജ്, നിഷ എറിക് (വിമന്‍സ്), കാല്‍വിന്‍ കവലക്കല്‍, മേഘ ചിറയില്‍ (യൂത്ത്) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ഷിക്കാഗോ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് റൊണാള്‍ഡ് പൂക്കുമ്പേല്‍ എന്നിവര്‍ ജോസ് മണക്കാട്ടിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയെ അഭിനന്ദിച്ചു.