വാഷിംഗ്ടണ്‍: മദ്യപിച്ച് വാഹനമോടിക്കുന്നത് (ഡിയുഐ) ഗ്രീന്‍ കാര്‍ഡ്, വിസ ഉടമകളെ നാടുകടത്താനുള്ള കുറ്റകൃത്യമായി പരിഗണിച്ചേക്കും. അത്തരക്കാര്‍ക്ക് നേരത്തെ ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കില്‍ പോലും 'പ്രൊട്ടക്ട് ഔര്‍ കമ്മ്യൂണിറ്റിസ് ഫ്രം ഡിയുഐ ആക്ട്' എന്ന യു എസിലെ പുതിയ നിര്‍ദ്ദിഷ്ട ബില്‍ പ്രകാരം ശിക്ഷയ്ക്കുള്ള വകുപ്പാകും.
യു എസ് കോണ്‍ഗ്രസ് ജൂണിലാണ് ബില്‍ പാസാക്കിയത്. വൈറ്റ് ഹൗസിന്റെ 'പൂര്‍ണ്ണ പിന്തുണ'യുള്ള ബില്‍ സെനറ്റ് അവലോകനം ചെയ്യുകയാണ്.
വൈറ്റ് ഹൗസ് പിന്തുണയ്ക്കുന്ന ബില്‍ അംഗീകരിക്കപ്പെട്ടാല്‍ കുറ്റകൃത്യത്തിന്റെ തിയ്യതി പരിഗണിക്കാതെ ഒരു ഡിയുഐ പോലും ഉള്ള പൗരന്മാരല്ലാത്തവരെ നാടുകടത്താനോ പ്രവേശനം നിഷേധിക്കാനോ സാധ്യമാകും. ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡിലും വിസ ഉടമകളിലും സ്വാധീനം ചെലുത്തിയേക്കാവുന്ന ഈ നടപടിയെക്കുറിച്ച് കുടിയേറ്റ ഗ്രൂപ്പുകള്‍ ആശങ്കയിലാണ്.
മദ്യപിച്ച് വാഹനമോടിച്ചതായി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലെങ്കില്‍ പോലും ഒരാള്‍ കുറ്റക്കാരനാണെന്ന് സമ്മതിക്കുന്ന കേസുകള്‍ ഉള്‍ക്കൊള്ളുന്ന ബില്ലിന്റെ വ്യാപ്തി നിയമപരമായ താമസക്കാരെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഇമിഗ്രേഷന്‍ അഭിഭാഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
രാജ്യത്ത് നിന്ന് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുള്ള യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണത്തോടൊപ്പം തന്നെയാണ് ഈ നടപടിയും സ്വീകരിച്ചത്.
ജൂണില്‍ കോണ്‍ഗ്രസില്‍ നിയമം പാസാക്കിയപ്പോള്‍ ഡെമോക്രാറ്റുകള്‍ക്ക് എതിരായി റിപ്പബ്ലിക്കന്‍മാര്‍ വലിയ പിന്തുണ നല്‍കി.
'യു എസില്‍ ആയിരിക്കുക എന്നത് അവകാശമല്ലെന്നും പദവിയാണെന്നും ജുഡീഷ്യറി ജിഒപി, ട്രാന്‍സ്‌പോര്‍ട്ട് ജിഒപി അംഗമായ ബോബ് ഓണ്ടര്‍ ബില്ലിനെ അംഗീകരിച്ചുകൊണ്ട് എക്സിലെ ഒരു പോസ്റ്റില്‍ എഴുതി.
യു എസില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. അവര്‍ വിവിധ വിസ വര്‍ഗ്ഗീകരണങ്ങളില്‍ പെടുന്നു. അതുപോലെ, ഓരോ വര്‍ഷവും ഗ്രീന്‍ കാര്‍ഡുകള്‍ ലഭിക്കുന്ന ഏറ്റവും വലിയ വിഭാഗം ഇന്ത്യയില്‍ ജനിച്ച വ്യക്തികളാണ്.
'ഇത് നിയമമായാല്‍ യു എസ് പൗരനല്ലാത്ത ആര്‍ക്കും (ഗ്രീന്‍ കാര്‍ഡ് ഉടമകള്‍, അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍, എച്ച്-1ബി/ ടി എന്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ) ഒരു ഡിയുഐ റെക്കോര്‍ഡ് ഉണ്ടായാല്‍ അവരെ അയോഗ്യരാക്കുകയും നാടുകടത്തുകയും ചെയ്യാംമെന്ന് യു എസ് ആസ്ഥാനമായുള്ള ഇമിഗ്രേഷന്‍ അഭിഭാഷകന്‍ ജോസഫ് സാങ് ലിങ്ക്ഡ്ഇനിലെ ഒരു പോസ്റ്റില്‍ എഴുതി.
പത്തു വര്‍ഷം മുമ്പുള്ള കേസില്‍ പോലും ഒരു ഡിയുഐ ഗ്രീന്‍ കാര്‍ഡ് ഉടമകളെ നാടുകടത്താന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ചെറിയ ഡിയുഐ കുറ്റകൃത്യങ്ങള്‍ക്ക് നാടുകടത്തലോ പ്രവേശനം നിഷേധിക്കലോ ശിക്ഷകളില്ല.
2018നും 2023നും ഇടയില്‍ 43,000-ത്തിലധികം അനധികൃത കുടിയേറ്റക്കാരെയാണ് ഡിയുഐ കുറ്റങ്ങള്‍ പ്രകാരം തടഞ്ഞുവെച്ചത്. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബജറ്റ് പ്രസ്താവന പ്രകാരം ഈ ബില്ലിന് നിയമനിര്‍മ്മാണ പിശക് പരിഹരിക്കാനും അമേരിക്കക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കാനും അനുവാദമില്ലെന്ന് പ്രഖ്യാപിക്കാനും കഴിയുമെന്ന് ഉറപ്പാക്കാനും കഴിയും.
ബില്ലിന്റെ ഏറ്റവും വെല്ലുവിളി 'ഒരു വാദം കേള്‍ക്കലോ മുന്നറിയിപ്പോ മുന്നോട്ടുള്ള വഴിയോ ഉണ്ടാകില്ല' എന്നതാണ്.
'ഈ ബില്ലിലെ ഏറ്റവും ആശങ്കാജനകമായ കാര്യം, ഒരാളെ ലക്ഷ്യം വയ്ക്കാന്‍ ഒരു ശിക്ഷ പോലും ആവശ്യമില്ല എന്നതാണെന്നും നിങ്ങള്‍ എപ്പോഴെങ്കിലും മദ്യപിച്ച് വാഹനമോടിച്ചതായി സമ്മതിച്ചിട്ടുണ്ടെങ്കില്‍ അത് മാത്രം യു എസില്‍ അയോഗ്യരാക്കാനെന്നത് ബില്ലിന്റെ മറ്റൊരു പ്രധാന പ്രശ്‌നമാണെന്ന് യു എസ് നിയമ സ്ഥാപനമായ ലാന്‍ഡര്‍ഹോം ഇമിഗ്രേഷന്റെ വെബ്സൈറ്റില്‍ ചൂണ്ടിക്കാട്ടുന്നു.