ബിഗ് ബെന്‍ ഒഫീഷ്യല്‍ ട്രയിലര്‍ - പുറത്തുവിട്ടു

ബിഗ് ബെന്‍ ഒഫീഷ്യല്‍ ട്രയിലര്‍ - പുറത്തുവിട്ടു


 ഇനി എന്തേലും കാരണം കൊണ്ട് നമ്മുടെ മോളെ കിട്ടാതിരുന്നാല്‍ .... നമ്മളെന്തു ചെയ്യും?
എനിക്ക് നിങ്ങളെ ഇവിടെ എത്രയാമിസ്റ്റ് ചെയ്യുന്നതറിയാമോ?
എത്ര നാളന്നു വിചാരിച്ചിട്ടാ നമ്മളിങ്ങനെ?
ലണ്ടനില്‍ വന്നിട്ട് അല്‍പ്പസ്വല്‍പ്പം സാമൂഹ്യ സേവ ഇല്ലങ്കിലെ പിന്നെന്തു ജീവിതം?
നവാഗതനായ ബിനോ അഗസ്റ്റിന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബിഗ് ബെന്‍ എന്ന ചിത്രത്തിന്റെ
 ട്രയിലറിലെ ചില പ്രസക്ത
ഭാഗങ്ങളാണ് മേല്‍ വിവരിച്ചത്.
യു.കെ.യുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ടോട്ടല്‍ മൂഡ് എന്താണെന്ന് ഇപ്പോള്‍ പുറത്തുവിട്ട ഈ ട്രയിലറിലൂടെ വ്യക്തമാക്കപ്പെടുന്നു
അന്യരാജ്യത്ത് ജീവിക്കുന്ന മലയാളി കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളിലേക്കാണ് ഈ ചിത്രം വിരല്‍ചൂണ്ടുന്നത്.
ഈ ചിത്രം പ്രധാനമായും യു.കെ. നഗരങ്ങളായ ലണ്ടന്‍, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, അയര്‍ലന്റ് തുടങ്ങിയ സ്ഥലങ്ങളില്‍ ജീവിക്കുന്ന മലയാളി കുടുംബങ്ങളെ പ്രധാനവയും കേന്ദ്രീകരിച്ചു കൊണ്ടാണ് അവതരിപ്പിക്കുന്നത്.
ലണ്ടന്‍ നഗരത്തില്‍ നഴ്‌സായി ജോലി നോക്കുന്ന ലൗലി എന്ന പെണ്‍കുട്ടി തന്റെ കുഞ്ഞിനേയും ഭര്‍ത്താവിനേയും ഇവിടേക്കു കൊണ്ടുവരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് തികച്ചും യാഥാര്‍ത്ഥ്യബോധത്തോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഈ നാടിന്റെ സംസ്‌കാരവും, ആചാരാനുഷ്ടാനങ്ങളും,
നിയമ വ്യവസ്ഥകള്‍ക്കും ഒക്കെ പ്രാധാന്യം നല്‍കിയുള്ള ഒരു ട്രീറ്റ്‌മെന്റാണ് സംവിധായകന്‍ ബിനോ അഗസ്റ്റിന്‍ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്.
ലൗലി എന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അതിഥി രവിയാണ്.
അനു മോഹനാണ് ഭര്‍ത്താവ് ജീന്‍ ആന്റെണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അനുമോഹന്‍, അതിഥി രവി എന്നിവരുടെ അഭിനയ ജീവിതത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവിനു സഹായകരമാകുന്നതാണ് ഈ ചിത്രമെന്ന് നിസ്സംശയം പറയാം.
വിനയ് ഫോര്‍ട്ട് വിജയ് ബാബു ജാഫര്‍ ഇടുക്കി,ചന്തുനാഥ് ബിജു സോപാനം, മിയാ ജോര്‍ജ്,
എന്നിവര്‍ക്കൊപ്പം യു.കെ.യിലെ നിരവധി മലയാളി കലാകാരന്മാരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു
തികഞ്ഞ ഒരു ഫാമിലി ത്രില്ലറാണ് ഈ ചിത്രം.
ഹരി നാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു
പശ്ചാത്തല സംഗീതം - അനില്‍ ജോണ്‍സ്.
ഛായാഗ്രഹണം- സജാദ് കാക്കു
എഡിറ്റിംഗ് -റിനോ ജേക്കബ്ബ്.
കലാസംവിധാനം --അരുണ്‍ വെഞ്ഞാറമൂട്
അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - കൊച്ചു റാണി ബിനോ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ കെ.ജെ. വിനയന്‍.
. മാര്‍ക്കറ്റിംഗ് - കണ്ടന്റ് ഫാക്ടറി മീഡിയാ
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് - വൈശാലി, ഉദരാജന്‍ പ്രഭു,
നിര്‍മ്മാണ നിര്‍വഹണം - സഞ്ജയ്പാല്‍, ഗിരിഷ് കൊടുങ്ങല്ലുവാ

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം ജൂലൈ അഞ്ചിന് പ്രദര്‍ശനത്തിനെത്തുന്നു
വാഴൂര്‍ ജോസ്