മുംബൈ: എന്‍ സി പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ മരണത്തിനിടയാക്കിയ ബറാമതി വിമാനാപകടത്തെ കുറിച്ച് സി ഐ ഡി അന്വേഷണം ആരംഭിച്ചു. പുനെ പൊലീസില്‍ നിന്നും സി ഐ ഡി ഉദ്യോഗസ്ഥര്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കും. അപകടം നടന്ന സ്ഥലവും സി ഐ ഡി സംഘം സന്ദര്‍ശിക്കും.
സി ഐ ഡി അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് ഉത്തരവിട്ടതായി ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
അജിത് പവാറിനെ കൂടാതെ വിമാനത്തിലുണ്ടായിരുന്ന മറ്റു ആറു പേര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. ബുധനാഴ്ച രാവിലെയാണ് മുംബൈയില്‍ നിന്നും മഹാരാഷ്ട്രയിലെ ബറാമതിയിലേക്ക് പവാറും അനുയായികളും സ്വകാര്യവിമാനത്തില്‍ യാത്ര ചെയ്തത്. വിമാനം തകര്‍ന്ന ഉടനെ തന്നെ പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു.
