ധാക്ക: ഫെബ്രുവരി 12ന് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്ന് ബംഗ്ലാദേശിലെ യു എസ് എംബസി. ഇതേത്തുടര്‍ന്ന് യു എസ് എംബസി പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി.
തീവ്രവാദ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അതിനാല്‍ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് എംബസി നിര്‍ദേശിച്ചിരിക്കുന്നത്. മതപരമായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കാം ആക്രമണങ്ങള്‍ ഉണ്ടാവുകയെന്നാണ് യു എസ് എംബസി പറയുന്നത്. ഫെബ്രുവരി 10, 11, 12 തിയ്യതികളിലായി ഗതാഗതത്തിന് ബംഗ്ലാദേശ് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നടന്ന ബഹുജന പ്രക്ഷോഭത്തെത്തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിട്ടതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്.
