ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക തമിഴ്‌നാട് ബി ജെ പി പ്രഖ്യാപിച്ചു. അണ്ണാ ഡി എം കെ മുന്നണിയില്‍ മത്സരിക്കുന്ന ബി ജെ പി 27 സീറ്റുകളിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
സംസ്ഥാന മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈയ്ക്ക് ബി ജെ പി സീറ്റ് നല്‍കിയില്ല. അണ്ണാമലൈ ആവശ്യപ്പെട്ടിരുന്ന കോയമ്പത്തൂര്‍ നോര്‍ത്ത് സീറ്റില്‍ സിറ്റിങ് എം എല്‍ എ വാനതി ശ്രീനിവാസനാണ് മത്സരിക്കുന്നത്.
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ സത്തൂര്‍ മണ്ഡലത്തില്‍ നിന്നും കേന്ദ്ര സഹമന്ത്രി ഡോ. എല്‍ മുരുകന്‍ അവനാശിയിലും മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ മൈലാപ്പൂരിലും മത്സരിക്കും.
കോണ്‍ഗ്രസ് വിട്ട് അടുത്തിടെ ബി ജെ പിയിലെത്തിയ മുന്‍ എം എല്‍ എ വിജയധാരണിക്കും സീറ്റ് നല്‍കിയിട്ടുണ്ട്. വിളവങ്കോടാണ് അവര്‍ മത്സരിക്കുന്നത്. കന്യാകുമാരി ജില്ലയിലെ 6 മണ്ഡലങ്ങളില്‍ 4 ഇടങ്ങളിലും ബി ജെ പിയാണ് മത്സരിക്കുന്നത്.
