ഇറാന് മുകളില്‍ പറന്ന യു എസ് യുദ്ധവിമാനം വെടിവച്ചിട്ടു

ഇറാന് മുകളില്‍ പറന്ന യു എസ് യുദ്ധവിമാനം വെടിവച്ചിട്ടു


വാഷിംഗ്ടണ്‍: ഇറാന് മുകളിലൂടെ പറന്ന ഒരു യു എസ് യുദ്ധവിമാനം വെടിവച്ചിട്ടു. അപകടത്തില്‍പ്പെട്ട പൈലറ്റിനായി അന്വേഷണം

പുരോഗമിക്കുകയാണെന്ന് യു എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

യു എസും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ സംസാരിച്ച ഉദ്യോഗസ്ഥന്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല.

പെന്റഗണും യു എസ് സെന്‍ട്രല്‍ കമാന്‍ഡും ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല.

അപകടത്തില്‍പ്പെട്ട യു എസ് പൈലറ്റ് ജീവിച്ചിരിപ്പുണ്ടാകുകയും ഇറാനുള്ളിലായിരിക്കുമെന്നതും അമേരിക്കയ്ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. യു എസ് പൈലറ്റിനെ കണ്ടെത്താന്‍ ഇറാന്‍ ഉദ്യോഗസ്ഥര്‍ സിവിലിയന്മാരോട് ആവശ്യപ്പെട്ടു.

ഇറാനിലെ കോഹ്ഗിലുയെ, ബോയര്‍-അഹ്മദ് പ്രവിശ്യകളുടെ ഗവര്‍ണര്‍ ക്രൂവിനെ പിടികൂടുകയോ കൊല്ലുകയോ ചെയ്താല്‍ 'പ്രത്യേകമായി അഭിനന്ദിക്കപ്പെടുമെന്ന്' അറിയിച്ചതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഐ എസ് എന്‍ എ റിപ്പോര്‍ട്ട് ചെയ്തു.