കോല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കില്ലെന്ന് മമത ബാനര്‍ജി. രാജി സമര്‍പ്പിക്കാന്‍ താന്‍ ഒരുക്കമല്ലെന്നും സീറ്റുകള്‍ മോഷ്ടിച്ചെടുക്കുകയാണ് ബി ജെ പി ചെയ്തതെന്നും മമത ആരോപിച്ചു. താന്‍ പരാജയപ്പെട്ടിട്ടില്ലാത്തതിനാല്‍ രാജ് ഭവനിലേക്ക് പോകേണ്ടതില്ലെന്നും രാജി സമര്‍പ്പിക്കില്ലെന്നും മമത മാധ്യമ പ്രവര്‍ത്തരോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളോളം ബി ജെ പി മോഷ്ടിച്ചുവെന്നാണ് മമതയുടെ ആരോപണം.
നിയമവ്യവസ്ഥ ഇല്ലാതാകുമ്പോഴും തെരഞ്ഞെടുപ്പു കമ്മിഷന്‍ പക്ഷപാതപരമായി പെരുമാറുമ്പോഴും തെറ്റായ സന്ദേശമാണ് ലോകത്തിനു ലഭിക്കുന്നതെന്നും മമത പറഞ്ഞു. തന്റെ യഥാര്‍ഥ ശത്രുക്കള്‍ ബി ജെ പി ആയിരുന്നില്ല പകരം തെരഞ്ഞെടുപ്പു കമ്മിഷന്‍ ആയിരുന്നുവെന്നും മമത ആരോപിച്ചിരുന്നു.
ഇങ്ങനെ തന്നെയാണ് അവര്‍ മഹാരാഷ്ട്രയിലെയും ബിഹാറിലെയും തെരഞ്ഞെടുപ്പുകളില്‍ മോഷണം നടത്തിയത്. ഇപ്പോഴതു തന്നെ ബംഗാളിലും സംഭവിച്ചിരിക്കുന്നു. വരുന്ന ദിവസങ്ങളില്‍ പാര്‍ട്ടി എന്തു നീക്കമാണ് നടത്തുകയെന്ന് വെളിപ്പെടുത്താനും മമത തയ്യാറായിട്ടില്ല.
