കേരളത്തിലെ ദേശീയ പാത തകര്‍ന്നതില്‍ കേന്ദ്രം സൈറ്റ് എന്‍ജിനിയറെ പിരിച്ചുവിട്ടു

കേരളത്തിലെ ദേശീയ പാത തകര്‍ന്നതില്‍ കേന്ദ്രം സൈറ്റ് എന്‍ജിനിയറെ പിരിച്ചുവിട്ടു


ന്യൂഡല്‍ഹി: കേരളത്തിലെ ദേശീയ പാത തകര്‍ന്നതില്‍ നടപടികളുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. എന്‍എച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു. പ്രൊജക്ട് ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്തു. റോഡ് സുരക്ഷാ അവലോകനത്തിനായി എക്‌സ്‌പേര്‍ട്ട് കമ്മിറ്റി കേന്ദ്രം രൂപീകരിച്ചിട്ടുണ്ട്.

റോഡ് നിര്‍മ്മാണത്തിന് കരാറെടുത്ത കൂടുതല്‍ കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സുരക്ഷ കണ്‍സള്‍ട്ടന്റ്, ഡിസൈന്‍ കണ്‍സള്‍ട്ടന്റ് കമ്പനികള്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. കരാറുകാരന്‍ മേല്‍പ്പാലം സ്വന്തം ചെലവില്‍ നിര്‍മിക്കണമെന്നും കേന്ദ്ര മന്ത്രി നിര്‍ദേശിച്ചു.