ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഘട്ടം ഘട്ടമായി വീണ്ടും തുറക്കുമെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. 48 വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ചിലതായിരിക്കും ജൂണ്‍ 17 മുതല്‍ ആദ്യ ഘട്ടത്തില്‍ തുറക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ഡിവിഷണല്‍ കമ്മിഷണര്‍മാരുമായും സംസാരിച്ചെന്നും സ്ഥലത്തെ സുരക്ഷാ സാഹചര്യം വിലയിരുത്തിയതായും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ബെതാബ് താഴ്‌വര, പഹല്‍ഗാമിലുള്ള പാര്‍ക്കുകള്‍, വെരിനാഗ് ഗാര്‍ഡന്‍, ശ്രീനഗറിലെ ബദംവാരി പാര്‍ക്ക്, ഡക്ക് പാര്‍ക്ക്, തഗ്ദീര്‍ പാര്‍ക്ക്, ജമ്മുവിലെ സര്‍ത്താല്‍, ബാഗ്ഗര്‍, സെഹര്‍ ബാബ വെള്ളച്ചാട്ടം, സുല്‍ഹ പാര്‍ക്ക്, ജയ് താഴ്‌വര തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഘട്ടം ഘട്ടമായി തുറക്കുന്നതെന്നും വരും ദിവസങ്ങളില്‍ വിനോദ സഞ്ചാരികള്‍ കശ്മീരിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവര്‍ണര്‍ അറിയിച്ചു.