വോട്ടെടുപ്പ് വര്‍ധിപ്പിക്കാന്‍ അമേരിക്ക ഇന്ത്യക്ക് നല്‍കിയിരുന്ന ധനസഹായം എലോണ്‍ മസ്‌ക് നിര്‍ത്തി

വോട്ടെടുപ്പ് വര്‍ധിപ്പിക്കാന്‍ അമേരിക്ക ഇന്ത്യക്ക് നല്‍കിയിരുന്ന ധനസഹായം എലോണ്‍ മസ്‌ക് നിര്‍ത്തി


വാഷിംഗ്ടണ്‍: ഇന്ത്യയിലെ വോട്ടെടുപ്പില്‍ ജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവത്കരണത്തിനായി നല്‍കി വന്നിരുന്ന ധനസഹായം അമേരിക്ക നിര്‍ത്തലാക്കി. 21 മില്യന്‍ ഡോളറിന്റെ സഹായമാണ് എലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന ഡോജിന്റെ (ഡിപ്പാര്‍ട്മെന്റ് ഓഫ് ഗവേണ്‍മെന്റ് എഫിഷ്യന്‍സി) തീരുമാന പ്രകാരം റദ്ദാക്കിയത്. ബംഗ്ലാദേശില്‍ രാഷ്ട്രീയ പശ്ചാത്തലം മെച്ചപ്പെടുത്തുന്നതിനായി നല്‍കി വന്നിരുന്ന 29 മില്യന്റെ സഹായവും നിര്‍ത്തലാക്കിയിട്ടുണ്ട്

യുഎസിലെ നികുതിദായകന്റെ പണം താഴെപ്പറയുന്ന കാര്യങ്ങള്‍ക്കു ചെലവഴിച്ചിരുന്നു. ഇവയെല്ലാം റദ്ദാക്കിയിരിക്കുകയാണ്'. ഡോജിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ തീരുമാനം പുറത്തുവിട്ടു. ഇന്ത്യ, ബംഗ്ലദേശ്, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പദ്ധതികള്‍ക്കായി യുഎസ് നല്‍കുന്ന രാജ്യാന്തര സഹായത്തില്‍ വ്യാപകമായ വെട്ടിക്കുറയ്ക്കലുകലാണ് മസ്‌കിന്റെ നേതൃത്വത്തിലുള്ള ഡോജ് നടത്തിവരുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ദിവസങ്ങള്‍ക്കകമാണ് ഡോജിന്റെ തീരുമാനം വന്നിരിക്കുന്നത്. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്താണ്, ഇന്ത്യയിലെ വോട്ടെടുപ്പില്‍ ജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവത്കരണത്തിനായിട്ടാണ് ധനസഹായം അനുവദിച്ചത്.