ചെന്നൈ: മെട്രോ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിനായി രണ്ട് ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ള ഭൂമി ഏറ്റെടുക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡി (സിഎംആര്‍എല്‍)ന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി നല്‍കി. പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതില്‍ നിന്ന് ഒഴിവാകാന്‍ മതസ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശമൊന്നുമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന ഇത്തരമൊരു പദ്ധതിക്കായി ക്ഷേത്രഭൂമി ഏറ്റെടുത്താല്‍ ഹര്‍ജിക്കാരെയും അധികൃതരെയും വിധി പുറപ്പെടുവിച്ച കോടതിയെയും ദൈവം സംരക്ഷിക്കുമെന്നാണ് ജസ്റ്റിസ് ആനന്ദ് വെങ്കടേഷിന്റെ ബെഞ്ച് അഭിപ്രായപ്പെട്ടു. മെട്രോ സ്‌റ്റേഷന്റെ വികസനത്തിനായി ദൈവം ദയ ചൊരിയുമെന്ന് ഈ കോടതിയും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ദൈവം നമ്മോട് ക്ഷമിക്കുമെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.
സമാനമായൊരു കേസില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഉദ്ധരിച്ചുകൊണ്ടായിരുന്നു ക്ഷേത്ര ഭൂമി ഏറ്റെടുക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയത്. ചെന്നൈയിലെ രത്തിന വിനായകര്‍ ക്ഷേത്രത്തിന്റെയും ദുര്‍ഗാ അമ്മന്‍ ക്ഷേത്രത്തിന്റെയും ഭൂമിയുടെ ഒരു ഭാഗമാണ് മെട്രോ പാതയ്ക്കുവേണ്ടി ഏറ്റെടുക്കുന്നത്.
ക്ഷേത്രഭൂമി എറ്റെടുക്കുന്നതിനെതിരെ വിശ്വാസികള്‍ നല്‍കിയ പരാതി പരിഗണിച്ച് ഇന്‍ഷുറന്‍സ് കമ്പനിയുടെ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനെതിരെ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി കോടതിയെ സമീപിച്ചു. സിഎംആര്‍എലിന്റെ അനുമതി വാങ്ങിയശേഷം 250 കോടി രൂപ ചെലവിട്ട് നിര്‍മിച്ച കെട്ടിടം പൊളിച്ച് ഭൂമി ഏറ്റെടുക്കുന്നത് ശരിയല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭൂമി ഏറ്റെടുക്കുമ്പോള്‍ ക്ഷേത്രം പൊളിക്കേണ്ടിവരുന്നില്ലെന്നും സൗകര്യങ്ങള്‍ അല്പം കുറയുമെന്നേയുള്ളൂവെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതികള്‍ക്കായി ക്ഷേത്രഭൂമി വിട്ടുകൊടുത്താല്‍ ദൈവാനുഗ്രഹം ഉണ്ടാകുമെന്ന് മദ്രാസ് ഹൈക്കോടതി
