പാലാ നഗരസഭയെ ഇനി തോമസ് പീറ്റര്‍ വെട്ടുകല്ലേല്‍ നയിക്കും

പാലാ നഗരസഭയെ ഇനി തോമസ് പീറ്റര്‍ വെട്ടുകല്ലേല്‍ നയിക്കും


പാലാ: ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ള പാലാ നഗരസഭ ചെയര്‍മാനായി മൂന്നാം വാര്‍ഡ് കൗണ്‍സിലറും കേരളകോണ്‍ഗ്രസ് എം പ്രതിനിധിയുമായ തോമസ് പീറ്റര്‍ വെട്ടുകല്ലേല്‍ തിരഞ്ഞെടുക്കപ്പെട്ടു.
പരേതനായ വെട്ടുകല്ലേല്‍ വി.ജെ പീറ്ററിന്റെ യും ,അന്നമ്മ പീറ്ററിനെയും മകനാണ്  വിജെ പീറ്റര്‍ ആന്റ് കമ്പനി (പാല, കാഞ്ഞിരപ്പള്ളി)  ഉടമയായ തോമസ് പീറ്റര്‍. ഭാര്യ സിബില്‍ തോമസ്. മക്കള്‍: ഡോ. ദിവ്യ, ദീപു (എന്‍ജിനിയര്‍), ഡോ. ദീപക്.

കഴിഞ്ഞ 15 വര്‍ഷമായി കൗണ്‍സിലര്‍ എന്ന നിലയില്‍ ജനല്‍ക്ഷേമം മുന്‍ നിര്‍ത്തി മാത്രം പ്രവര്‍ത്തിക്കുന്ന തോമാച്ചന്‍ പാലാക്കാര്‍ക്കെന്നും പ്രിയങ്കരനാണ്. നഗരപിതാവായി തെരെഞ്ഞെടുത്തതൊന്നും തോമാച്ചനെ കാരുണ്യ വഴികളില്‍ നിന്നും മാറ്റി നടത്തില്ല. മാസം തോറും 250 ഓളം സൗജന്യ ഡയലിസിസ് നടത്തികൊണ്ടിരിക്കുന്ന തന്റെ
പിതാവിന്റെ പേരിലുള്ള പീറ്റര്‍ ഫൗണ്ടഷന്‍ ട്രസ്റ്റന്റെ എല്ലാ ചാരിറ്റി പ്രവര്‍ത്തങ്ങളിലും ഷിക്കാഗോയിലുള്ള സഹോദരന്‍ ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് ഷിക്കാഗോ മാനേജര്‍ ഷിബു പീറ്ററിനോടൊപ്പീ ചേര്‍ന്നു തന്നെയുണ്ട്. വലവൂരില്‍ വാങ്ങിയിട്ടുള്ള സ്ഥലത്ത് 10 കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനുള്ള സ്ഥലം ഇതിനോടകം അളന്ന് തിരിച്ചുകഴിഞ്ഞു.
നല്ലയൊരു കായിക പ്രേമി കൂടിയായ തോമസ് പീറ്റര്‍, 40 വര്‍ഷം മുന്‍പ് കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുണ്ട്. ബോഡി ബില്‍ഡിംഗ് രംഗത്ത് മിസ്റ്റര്‍ പാലാ, മിസ്റ്റര്‍ കോട്ടയം അംഗീകാരങ്ങളും കരസ്ഥമാക്കിയിരുന്നു. എല്ലാവരെയും ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും കൂടാതെ ജനോപകാരപ്രവര്‍ത്തനങ്ങളും തന്നാല്‍ പറ്റുന്നതുപോലെ പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും തോമസ് പീറ്റര്‍ പറയുന്നു.