പരീക്ഷയിലെ കോപ്പിയടി തര്‍ക്കം വെടിവെപ്പില്‍ കലാശിച്ചു; പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

പരീക്ഷയിലെ കോപ്പിയടി തര്‍ക്കം വെടിവെപ്പില്‍ കലാശിച്ചു; പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു


പട്‌ന: പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം. വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് വെടിവയ്പുണ്ടായത്. 

സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. മരിച്ച വിദ്യാര്‍ഥിയുടെ കുടുംബവും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തി. നീതി വേണമെന്നാവശ്യപ്പെട്ട് ഇവര്‍ റോഡ് ഉപരോധിച്ചു.