ഫോര്‍ബ്‌സ് ഇന്ത്യ 2026; അതിസമ്പന്ന പട്ടികയില്‍ ഇന്ത്യയില്‍ ഒന്നാമത് ഗൗതം അദാനി; വ്യക്തിഗത മലയാളി എം എ യൂസഫലി

ഫോര്‍ബ്‌സ് ഇന്ത്യ 2026; അതിസമ്പന്ന പട്ടികയില്‍ ഇന്ത്യയില്‍ ഒന്നാമത് ഗൗതം അദാനി; വ്യക്തിഗത മലയാളി എം എ യൂസഫലി


ന്യൂഡല്‍ഹി: 2026ലെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോര്‍ബ്‌സ് മാഗസിന്‍. ഗൗതം അദാനി (112.7 ബില്യണ്‍ ഡോളര്‍)യാണ് ഇന്ത്യയിലെ അതിസമ്പന്ന പട്ടികയില്‍ ഒന്നാമത്. 

മുകേഷ് അംബാനി (86.3 ബില്യണ്‍ ഡോളര്‍), സാവിത്രി ജിന്‍ഡല്‍ (39.8 ബില്യണ്‍ ഡോളര്‍), ലക്ഷ്മി മിത്തല്‍ (34.7 ബില്യണ്‍ ഡോളര്‍), സുനില്‍ മിത്തല്‍ (32.9 ബില്യണ്‍ ഡോളര്‍) എന്നിവരാണ് പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. 

ഏഴ് മലയാളികള്‍ പട്ടികയില്‍ ഇടം നേടി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ വ്യക്തിഗത മലയാളി. 55,500 കോടി രൂപയാണ് (5.75 ബില്യണ്‍ ഡോളര്‍) യൂസഫലിയുടെ ആസ്തി. ആകെ റാങ്കില്‍ 47-ാം സ്ഥാനത്താണ് അദേഹം. 88,605 കോടിയുടെ (9.2 ബില്യണ്‍ ഡോളര്‍) ആസ്തിയുമായി മുത്തൂറ്റ് കുടുംബമാണ് ഏറ്റവും സമ്പന്ന കുടുംബം. പട്ടികയില്‍ 24-ാം സ്ഥാനത്താണ് മുത്തൂറ്റ് കുടുംബം. 

52,000 കോടി ആസ്തിയുമായി ജോയ് ആലുക്കാസ് (5.4 ബില്യണ്‍ ഡോളര്‍), 39,500 കോടി ആസ്തിയുമായി രവി പിള്ള (4.1 ബില്യണ്‍ ഡോളര്‍), 38,500 കോടി ആസ്തിയുമായി സണ്ണി വര്‍ക്കി (4 ബില്യണ്‍ ഡോളര്‍), 37,600 കോടി ആസ്തിയുമായി പി എന്‍ സി മേനോന്‍ (3.9 ബില്യണ്‍ ഡോളര്‍), 34,200 കോടി ആസ്തിയുമായി ടി എസ് കല്യാണരാമന്‍ (3.55 ബില്യണ്‍ ഡോളര്‍) എന്നിവരാണ് പട്ടികയിലുള്ള മറ്റു മലയാളികള്‍. 

സൈറസ് പൂനാവാല (28.4 ബില്യണ്‍ ഡോളര്‍), ശിവ് നാടാര്‍ (27.4 ബില്യണ്‍ ഡോളര്‍), ദിലീപ് സാംഗ്വി ആന്‍ഡ് ഫാമിലി (26.3 ബില്യണ്‍ ഡോളര്‍), കുമാര്‍ ബിര്‍ള (23.2 ബില്യണ്‍ ഡോളര്‍), ഹിന്ദുജ ഫാമിലി (21.2 ബില്യണ്‍ ഡോളര്‍) എന്നിവരാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റുള്ളവര്‍.