ഇന്ത്യന്‍ ശേഖരത്തിലുള്ളത് എട്ടാഴ്ചയ്ക്കുള്ള എണ്ണ- പെട്രോളിയം ഉത്പന്നങ്ങള്‍

ഇന്ത്യന്‍ ശേഖരത്തിലുള്ളത് എട്ടാഴ്ചയ്ക്കുള്ള എണ്ണ- പെട്രോളിയം ഉത്പന്നങ്ങള്‍


ന്യൂഡല്‍ഹി: റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയുടെ കൈവശം ഏകദേശം 25 ദിവസത്തെ ക്രൂഡ് ഓയില്‍ ശേഖരവും 25 ദിവസത്തെ പെട്രോള്‍, ഡീസല്‍ ശേഖരവും ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഏകദേശം എട്ടാഴ്്ചയോളം മുമ്പോട്ടേക്കുള്ള എണ്ണ, പെട്രോളിയം ഉത്പന്ന ശേഖരമാണ് രാജ്യത്തുള്ളത്. 

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ ഏകദേശം 40 ശതമാനം ഹോര്‍മുസ് കടലിടുക്ക് വഴിയാണ് കടന്നുവരുന്നത്. ബാക്കി വിവിധ രാജ്യങ്ങളില്‍ നിന്ന് വിവിധ മാര്‍ഗങ്ങളിലൂടെയാണ് ഇന്ത്യയിലെത്തുന്നത്. 

നിലവിലുള്ള കരാറുകള്‍ പ്രകാരം റഷ്യന്‍ ക്രൂഡ് ഇറക്കുമതി തുടരുന്നുണ്ട്. എല്‍ പി ജി, എല്‍ എന്‍ ജി എന്നിവയുടെ ലഭ്യതയും തൃപ്തികരമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സാഹചര്യം സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഭരണകൂടം അറിയിച്ചു.