തെഹ്‌റാന്‍: യു എസ്- ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ ഇറാനും ആക്രമണം തുടങ്ങിയതോടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ കൊല്ലപ്പെട്ടത് തൊള്ളായിരത്തോളം പേര്‍. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മരണവും പരിക്കും ഏറ്റവും കൂടുതലുണ്ടായത് ഇറാനിലാണ്.
ഇറാനില്‍ 787 പേര്‍ കൊല്ലപ്പെടുകയും 747 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍ യു എസ് പൗരന്മാരായ ആറുപേരാണ് കൊല്ലപ്പെട്ടത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
ഇസ്രയേലില്‍ 9 പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയത്ു. ഇറാഖില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു, 3 പേര്‍ക്ക് പരിക്ക്, സിറിയയില്‍ 5 പേര്‍ കൊല്ലപ്പെട്ടു, 3 പേര്‍ക്ക് പരിക്ക്, ലെബനനില്‍ 52 പേര്‍ കൊല്ലപ്പെട്ടു, 154 പേര്‍ക്ക് പരിക്ക്, യു എ ഇയില്‍ 3 പേര്‍ കൊല്ലപ്പെട്ടു, 58 പേര്‍ക്ക് പരിക്ക്, ബഹ്‌റൈനില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 2 പേര്‍ക്ക് പരിക്ക്, കുവൈത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 32 പേര്‍ക്ക് പരിക്ക്, ഖത്തറില്‍ ആരും കൊല്ലപ്പെട്ടില്ല, 16 പേര്‍ക്ക് പരിക്ക്, ഒമാനില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 4 പേര്‍ക്ക് പരിക്ക് എന്നിങ്ങനെയാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.
