ന്യൂഡല്‍ഹി: ഇന്ത്യയെ കുറിച്ച് പാകിസ്താന്‍ വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി ഇന്ത്യ. സ്വന്തം പരാജയങ്ങള്‍ മറച്ചുവയ്ക്കാനുള്ള പാകിസ്ഥാന്റെ നിരാശാജനകമായ ശ്രമം മാത്രമാണ് ആസിഫിന്റെ പ്രസ്താവനയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാല്‍ പ്രതികരിച്ചു.
'ജലയുദ്ധം' സംബന്ധിച്ച് ഖ്വാജ ആസിഫ് നടത്തിയ പരാമര്‍ശങ്ങളാണ് പുതിയ നയതന്ത്ര വാക്പോരിന് വഴിവെച്ചത്. പാകിസ്താനിലെ ആഭ്യന്തരവും നയതന്ത്രപരവുമായ വീഴ്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമായാണ് ഇത്തരം ആരോപണങ്ങളെ ഇന്ത്യ കാണുന്നതെന്ന് രണ്‍ധീര്‍ ജയ്സ്വാല്‍ വ്യക്തമാക്കി.
