ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി


ഹൈദരബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇമെയില്‍ വഴിയാണ് വധഭീഷണി വന്നത്. തുടര്‍ന്ന് ഷമിയുടെ സഹോദരന്‍ ഹസീബ് ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയിലെ സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

ഷമിക്ക് മാത്രമല്ല, ടീം ഇന്ത്യ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനും കഴിഞ്ഞ മാസം സമാനമായ വധഭീഷണി ലഭിച്ചിരുന്നു. ഡല്‍ഹി പൊലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. ഗൗതം ഗംഭീര്‍ പോലീസ് സംരക്ഷണത്തിലാണ്.

ജൂണ്‍ 20ന് ലീഡ്‌സില്‍ ആരംഭിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ടുമായുള്ള അന്താരാഷ്ട്ര മത്സരത്തിന് ഷമിയും ഗംഭീറും ഉള്‍പ്പെടുന്ന ടീം യാത്ര തിരിക്കും. അഞ്ച് മത്സരങ്ങളുള്ള മാര്‍ക്വീ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപനം മെയ് രണ്ടാം വാരത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.