അരിസോണയില്‍ വെടിവെയ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു

അരിസോണയില്‍ വെടിവെയ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു


അരിസോണ: അരിസോണയിലെ ഫീനിക്‌സിനടുത്തുള്ള റെസ്റ്റോറന്റില്‍ നടന്ന കൂട്ട വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫീനിക്‌സിന്റെ ഡൗണ്‍ടൗണില്‍ നിന്ന് ഏകദേശം 10 മൈല്‍ വടക്ക് പടിഞ്ഞാറായാണ് നഗരം സ്ഥിതി ചെയ്യുന്നത്.

വെടിവെയ്പിന് പിന്നില്‍ ഒന്നിലധികം പേരുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. നിരവധി പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതുവരെ, സംശയിക്കുന്നവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 

ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് അനുസരിച്ച് ഈ വര്‍ഷം യു എസില്‍ നടന്ന 97 കൂട്ട വെടിവയ്പുകളാണ് നടന്നത്.