ബീജിങ്: ചൈനയില്‍ ബോട്ടുകള്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ പത്തുപേര്‍ മരിച്ചു. 74 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഞായറാഴ്ച രാത്രിയോടെയായിരുന്നു അപകടം.
ഗയ്‌ഷോ പ്രവിശ്യയിലെ ക്വാന്‍സി നഗരത്തിന് സമീപമുള്ള വു നദിയിലാണ് നാല് ടൂറിസ്റ്റ് ബോട്ടുകള്‍ മറിഞ്ഞ്. അപകടസമയത്ത് 84 പേരാണ് നാല് ബോട്ടുകളിലായി ഉണ്ടായിരുന്നത്.
ശക്തമായ കാറ്റിനൊപ്പം ആലിപ്പഴ വര്‍ഷവും ഇടിമിന്നലും പെട്ടെന്നുള്ള മഴയും ഉണ്ടായതായി സ്ഥലത്തുണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ പറയുന്നു. ഇതാണ് ബോട്ടുകള്‍ മറിയാന്‍ കാരണമായത്.