റാഞ്ചി: പാറ്റ്‌നയില്‍ നിന്നും റാഞ്ചിയിലേക്ക് പറക്കുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ കഴുകന്‍ ഇടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ലാന്റിംഗ് നടത്തി. വിമാനത്തിലുണ്ടായിരുന്ന 175 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
റാഞ്ചിയിലെ ബിര്‍സ മുണ്ട വിമാനത്താവളത്തിലാണ് ഇന്‍ഡിഗോ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. ഇന്‍ഡിഗോയുടെ എയര്‍ബസ് 320 വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
മൂവായിരം മുതല്‍ നാലായിരം വരെ അടി ഉയരത്തില്‍ പറക്കവെയാണ് വിമാനത്തില്‍ കഴുകന്‍ ഇടിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 1.14നാണ് അപകടമുണ്ടായത്.