ഗൂഗ്ള്‍ സെര്‍ച്ചില്‍ ഒന്നാമത് ഐ പി എല്‍; ധര്‍മേന്ദ്രയും ഇഡ്ഡലിയുമുണ്ട്

ഗൂഗ്ള്‍ സെര്‍ച്ചില്‍ ഒന്നാമത് ഐ പി എല്‍; ധര്‍മേന്ദ്രയും ഇഡ്ഡലിയുമുണ്ട്


ന്യൂഡല്‍ഹി: 2025 അവസാനിക്കാനിരിക്കെ ഈ വര്‍ഷത്തെ സെര്‍ച്ച് ഹിസ്റ്ററി ഗൂഗ്ള്‍ പുറത്തു വിട്ടു.  ഐ പി എല്‍, അടുത്തിടെ മരിച്ച ധര്‍മേന്ദ്ര, ഇഡ്ഡലി, മഹാകുംഭമേള, ഓപ്പറേഷന്‍ സിന്ദൂറുമെല്ലാം ഗൂഗ്ള്‍ സേര്‍ച്ചിന്റെ പട്ടികയിലുണ്ട്. 

ഈ വര്‍ഷം ഗൂഗ്‌ളില്‍ ഏറ്റവും കൂടുല്‍ പേര്‍ തെരഞ്ഞെത് ഐ പി എല്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷവും ഐ പി എല്‍ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. വാര്‍ത്താ വിഭാഗത്തില്‍ കൂടുതലാളുകളും തേടിയത് മഹാകുംഭമേള അപകടമാണ്. വൈഭവ് സൂര്യവംശി എന്ന പേരാണ് കൂടുതല്‍ പേര്‍ തിരഞ്ഞത്. സിനിമയില്‍ സയ്യാരയാണ് തേടിയത്. സിനിമയില്‍ രണ്ടാം സ്ഥാനത്ത കാന്താരയും മൂന്നാമത് കൂലിയും ഇടം പിടിച്ചപ്പോള്‍ ആറാം സ്ഥാനത്ത് ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയും സ്ഥാനം നേടിയിട്ടുണ്ട്. 

പേരുകളില്‍ കൂടുതലും ക്രിക്കറ്റ് താരങ്ങളുടേത് തന്നെയാണ്. വൈഭവിന് പിന്നാലെ പ്രയാന്‍ഷ് ആര്യ, അഭിഷേക് ശര്‍മ, ഷെയ്ക് റഷീദ്, ജെമിനാ റോഡ്രിഗസ്, സ്മൃതി മന്ദാന എന്നിവരെല്ലാമാണ്. സെര്‍ച്ച് ലിസ്റ്റില്‍ എ ഐയില്‍ ജെമിനി, ജെമിനി ഫോട്ടോ, ഗ്രോക് എന്നിവയാണ്. ഐ പി എല്ലിന് പിന്നാലെ ഇന്ത്യക്കാര്‍ തെരഞ്ഞത് ഏഷ്യാ കപ്പും ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയുമാണ്.

വര്‍ത്തകളില്‍ കുംഭമേളയ്ക്ക് ശേഷം അന്തരിച്ച നടന്‍ ധര്‍മേന്ദ്ര, ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം, ഇന്ത്യ- പാക്, ഓപ്പറേഷന്‍ സിന്ദൂര്‍, പഹല്‍ഗാം എന്നിവയും ഉള്‍പ്പെടുന്നു. സ്ഥലങ്ങളില്‍ ഫിലിപ്പീന്‍സ്, ജോര്‍ജിയ, മൗറീഷ്യസ്, കശ്മീര്‍ എന്നിവ ആദ്യ 10ല്‍ ഇടം പിടിച്ചിരിക്കുന്നു. ഭക്ഷണത്തില്‍ ഇഡ്ഡലിയാണ് മുന്നില്‍. പോണ്‍സ്റ്റാര്‍ മാര്‍ട്ടിനി, മോദകം, കുക്കീസ്, ബീട്ട്‌റൂട്ട് കഞ്ഞി, തമിഴ്‌നാട്ടില്‍ ഉണ്ടാക്കുന്ന ഒരു പ്രത്യേക തരം മധുര പലഹാരമായ തിരുവാതികൈക്കളി എന്നിവ ആദ്യ പത്തിലുണ്ട്.

വിശദാംശങ്ങളില്‍ എന്താണ് വഖഫ് ബില്‍, എന്താണ് ഓപ്പറേഷന്‍ സിന്ദൂര്‍, എന്താണ് മോക്ക് ഡ്രില്‍, എന്താണ് എസ് ഐ ആര്‍ എന്നിവയുമെല്ലാം ഇന്ത്യക്കാരുടെ തെരച്ചിലില്‍ ഉള്‍പ്പെടുന്നു. വെടിനിര്‍ത്തല്‍, മോക്ക് ഡ്രില്‍, പൂക്കി, മെയ്ദിനം, 5201314 എന്ന സംഖ്യ ചൈനീസില്‍ അര്‍ഥമാക്കുന്നതെന്താണ്, സ്റ്റാംപീഡ് എന്നിവയുടെയെല്ലാം അര്‍ഥങ്ങളും ഏറെ സെര്‍ച്ച് ചെയ്യപ്പെട്ടു.