ക്രിസ്മസ് പരിപാടി തയ്യാറെടുപ്പിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ക്രിസ്മസ് പരിപാടി തയ്യാറെടുപ്പിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്


പാരീസ്: ഫ്രഞ്ച് അധീന ഗ്വാഡലൂപ്പിലെ സെയ്ന്റ് ആന്നില്‍ വെള്ളിയാഴ്ച ക്രിസ്മസ് പരിപാടിയുടെ തയ്യാറെടുപ്പിനിടെ വാഹനം ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി. കുറഞ്ഞത് 19 പേര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പത്തുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 

റേഡിയോ കരീബ്സ് ഇന്റര്‍നാഷണല്‍ ഗ്വാഡലൂപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ടൗണ്‍ ഹാളിന്റെയും പള്ളിയുടെയും നേരെ മുമ്പില്‍ സ്‌ക്വല്‍ഷര്‍ സ്‌ക്വയറിലാണ് ദുരന്തം നടന്നത്.

അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന സാക്ഷികളുടെ മൊഴി പ്രകാരം ഡ്രൈവിംഗിനിടെ ആരോഗ്യപ്രശ്‌നം സംഭവിച്ചിരിക്കാമെന്നാണ് കരുതുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

അഗ്നിശമനസേന, പാരാമെഡിക്കുകള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. മേയര്‍ സ്ഥലത്തെത്തി ദുരന്തബാധിതരെ സഹായിക്കാന്‍ ക്രൈസിസ് ടീം സജ്ജീകരിച്ചു.