ശ്രീനഗര്‍: പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ ഞെട്ടലും വേദനയും പ്രകടിപ്പിച്ച്് ജമ്മു കശ്മീര്‍ നിയമസഭ തിങ്കളാഴ്ച (2025 ഏപ്രില്‍ 28) ഒരു പ്രമേയം അവതരിപ്പിച്ചു.
സാമുദായിക ഐക്യം തകര്‍ക്കുന്നതിനും പുരോഗതി തടസ്സപ്പെടുത്തുന്നതിനുമുള്ള ദുഷ്ട പദ്ധതികളെ പരാജയപ്പെടുത്തുന്നതില്‍ ദൃഢനിശ്ചയത്തോടെ പോരാടാന്‍ തീരുമാനിച്ചു. ഇരകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ തിങ്കളാഴ്ച നിയമസഭ രണ്ട് മിനിറ്റ് മൗനം ആചരിച്ചു.
'എല്ലാ പൗരന്മാര്‍ക്കും സമാധാനം, വികസനം, സമഗ്രമായ അഭിവൃദ്ധി എന്നിവയുടെ അന്തരീക്ഷം വളര്‍ത്തുന്നതിനും രാജ്യത്തിന്റെയും ജമ്മു കശ്മീര്‍ ജനതയുടെയും സാമുദായിക ഐക്യവും പുരോഗതിയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ദുഷ്ട പദ്ധതികളെ ദൃഢനിശ്ചയത്തോടെ പരാജയപ്പെടുത്തുന്നതിനുമുള്ള അചഞ്ചലമായ പ്രതിബദ്ധത ജമ്മു കശ്മീര്‍ നിയമസഭ വീണ്ടും ഉറപ്പിക്കുന്നു,' പ്രമേയം പറഞ്ഞു.
'ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ നിരപരാധികളായ സാധാരണക്കാര്‍ക്ക് നേരെ നടന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ ആക്രമണത്തില്‍ ഈ സഭ അഗാധമായ ഞെട്ടലും വേദനയും പ്രകടിപ്പിക്കുന്നു' എന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായ ഹീനവും ഭീരുത്വപരവുമായ പ്രവൃത്തിയെ ഈ സഭ അസന്ദിഗ്ധമായി അപലപിക്കുന്നു, അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണത്തില്‍ ഞെട്ടലും വേദനയും പ്രകടിപ്പിച്ച് ജമ്മു കശ്മീര്‍ നിയമസഭയില്‍ പ്രമേയം
