മംഗളുരു: മംഗളുരു നഗരത്തില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനെ ഒരു സംഘം വെട്ടിക്കൊന്നു. സുഹാസ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് കിന്നിപ്പടവ് ബാജ്‌പെയിലാണ് സംഭവം.
ഒരു സംഘം യുവാക്കള്‍ സുഹാസ് ഷെട്ടിയെ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ പ്രധാനപ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. യുവമോര്‍ച്ചാ നേതാവ് പ്രവീര്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസില്‍ കൊല്ലപ്പെട്ടത്. സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ തുടര്‍ന്ന് മംഗളുരു നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.
മംഗളുരു നഗരത്തില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
