ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയ ബില്ലിന്റെ പകര്‍പ്പ് കത്തിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. നാമക്കലില്‍ കരിങ്കൊടി ഉയര്‍ത്തിയ ശേഷമാണ് ബില്ലിന്റെ പകര്‍പ്പ് കത്തിച്ചത്. ബില്ലിലൂടെ തമിഴ് ജനതയെ സ്വന്തം മണ്ണില്‍ അഭയാര്‍ഥികളാക്കാനാണ് ശ്രമിക്കുന്നതെന്ന് സ്റ്റാലിന്‍ ആരോപിച്ചു.
ബില്ലിന്റെ പകര്‍പ്പ് കത്തിച്ച ശേഷം ഈ തീ ആളിപ്പടരുമെന്നും ബി ജെ പിയുടെ അഹങ്കാരത്തെ മുട്ടുകുത്തിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് വേഗത്തില്‍ മണ്ഡലപുനര്‍നിര്‍ണയം നടത്തുന്നത് സംശയകരമാണെന്ന് കഴിഞ്ഞ ദിവസം സ്റ്റാലിന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബില്ലിന്റെ പകര്‍പ്പ് കത്തിച്ചത്.
