മുംബൈ: അന്ധേരിയില്‍ വിഷവാതകം ശ്വസിച്ച ഒരാള്‍ മരിക്കുകയും രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അഹമ്മദ് ഹുസൈന്‍ എന്ന ഇരുപതുകാരനാണ് മരിച്ചത്.
വിഷവാതകം ശ്വസിച്ചതിനെത്തുടര്‍ന്ന് മൂന്നു പേരുടെയും ആരോഗ്യനില മോശമായിരുന്നു. തുടര്‍ന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയാണ് ഹോളി സ്പിരിറ്റ് ആശുപത്രിയിലേക്ക് മാറ്റിയത്.
നൗഷാദ് അന്‍സാരി (28), സാബ ഷെയ്ഖ് (17) എന്നിവരാണ് ചികിത്സയില്‍ തുടരുന്നത്. അന്ധേരിയിലെ വ്യവസായിക മേഖലയില്‍ രാസവസ്തു ചോരുകയും ഇതു ശ്വസിച്ചതു മൂലമാണ് ഒരാളുടെ മരണത്തിനിടയാക്കിയതെന്നും മറ്റു രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുന്നതെന്നുമാണ് സൂചന. ചോര്‍ച്ചയുടെ കാരണം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
